രാജ്യാന്തര തലത്തില്‍ അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കി പോപ്പുലര്‍ ഹ്യുണ്ടായ്

Posted on: February 17, 2023


കൊച്ചി : രാജ്യാന്തര തലത്തില്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കി പോപ്പുലര്‍ ഹ്യൂണ്ടായ്. ഓസ്‌ട്രേലിയയില്‍ സിഡ്‌നയില്‍ നടന്ന ഹ്യുണ്ടായ് നാഷണല്‍ ഡീലര്‍ കോണ്‍ഫറന്‍സ് 2023ല്‍ അഞ്ച് അവാര്‍ഡുകളാണ് പോപ്പുലര്‍ ഹ്യൂണ്ടായ് നേടിയത്.

ബെസ്റ്റ് റൂറല്‍ സെയില്‍സ്, ബെസ്റ്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ സെയില്‍സ്, ബെസ്റ്റ് കോനഇലക്ട്രിക് വെഹിക്കിള്‍ സെയില്‍സ് തുടങ്ങിയ അവാര്‍ഡുകളാണ് ലഭിച്ചത്. ഒപ്പം ഓള്‍ ഇന്ത്യ ബെസ്റ്റ് ഡീലര്‍ അവാര്‍ഡില്‍ രണ്ടാം സ്ഥാനവും ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സര്‍വീസ് വോള്യം അവാര്‍ഡില്‍ മൂന്നാം സ്ഥാനവും പോപ്പുലര്‍ഹ്യുണ്ടായ് സ്വന്തമാക്കി.

കേരളത്തിലുടനീളം 30 സെയില്‍സ് ഷോറൂമുകളും 32 സര്‍വീസ് സെന്ററുകളും 8ണ്ടായ് പ്രോമിസ് (യൂസ്ഡ്കാ ര്‍ ഡിവിഷന്‍) ഷോറൂമുകളുമാണ് നിലവില്‍ പോപ്പുലര്‍ ഹ്യുണ്ടായ്ക്കുള്ളത്. ഒപ്പം കേരളത്തിലെ ഏക ഹ്യുണ്ടായ് ട്രെയ്‌നിംഗ് അക്കാഡമിയും പോപ്പുലര്‍ ഹ്യുണ്ടായുടേതാണ്.

അവാര്‍ഡുകള്‍ സ്വന്തമാക്കിയതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പോപ്പുലര്‍ ഹ്യുണ്ടായ് സിഎംഡി സാജു കെ. തോമസ് പറഞ്ഞു, ഒപ്പം ഉപയോക്താക്കള്‍ക്ക് ഇനിയും മികച്ച സേവനങ്ങളൊരുക്കി മുന്നോട്ടുപോകാനുള്ള പ്രചോദനമാണ് ഇത്തരം അംഗീകാരങ്ങളെന്ന് പോപ്പുലര്‍ ഹ്യൂണ്ടായ് ഡയ റക്റ്റര്‍ സോമസ് സാജു പറഞ്ഞു.

 

TAGS: Popular Hyundai |