രാജ്യത്തിനു വേണ്ടി ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണ പരിപാടിയുമായി ടാറ്റാ സോള്‍ട്ട്

Posted on: January 21, 2023

കൊച്ചി : റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താന്‍ സഹായകമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്ന പ്രചാരണ പരിപാടിക്ക് ടാറ്റാ സോള്‍ട്ട് തുടക്കം കുറിച്ചു. ദേശ് കോ ലിയേ ഹര്‍ സവാല്‍ ഉതേഗാ എന്ന പേരിലുള്ള ഈ പ്രചാരണ പരിപാടി സാമൂഹിക മാറ്റത്തിനു തീപ്പൊരി കൊളുത്താന്‍ സഹായകമായ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരമാണ് കുട്ടികള്‍ക്കു മുന്നില്‍ തുറന്നു കൊടുക്കുന്നത്.

കൂട്ടികള്‍ക്ക് നമ്മുടെ ചിന്തയെ പുനര്‍ രൂപവല്‍ക്കരണം നടത്താനാവുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് പാക്കേജ്ഡ് ഫൂഡ്‌സ് വിഭാഗം പ്രസിഡന്റ് ദീപിക ഭാന്‍ പറഞ്ഞു. ചോദ്യങ്ങള്‍ ഉയര്‍ത്തുകയും അതുവഴി മെച്ചപ്പെട്ട ഭാവിക്കായി സംഭാവനകള്‍ നല്‍കുകയും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയാണു തങ്ങള്‍ ചെയ്യുന്നതെന്നും ദീപിക പറഞ്ഞു.

രാജ്യമെമ്പാടുമുള്ള അമ്മമാര്‍ക്കിടയില്‍ നടത്തിയ സര്‍വേയുമായാണ് ഈ പ്രചാരണ പരിപാടിക്കു തുടക്കം കുറിച്ചത്. തങ്ങളുടെ കുട്ടികള്‍ ജിജ്ഞാസയുള്ളവരാണെന്നും അതേ സമയം അവര്‍ക്കുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ അവസരങ്ങളില്ലെന്നുമായിരുന്നു 99 ശതമാനം അമ്മമാരുടേയും അഭിപ്രായം.

കുട്ടികളുമായി ആശയവിനിമയം നടത്തുക മാത്രമല്ല, അവരുടെ ചോദ്യങ്ങള്‍ രാജ്യത്തെ മുന്‍നിര ദേശീയ പത്രങ്ങളുടെ മുന്‍ പേജില്‍ അവതരിപ്പിച്ച് അവരുടെ ശബ്ദത്തിന് അവസരം നല്‍കുക കൂടിയാണു ചെയ്യുന്നതെന്ന് ഈ ആശയത്തെ കുറിച്ചു പ്രതികരിച്ച ഒഗിള്‍വി ഇന്ത്യ ചീഫ് ക്രിയേറ്റീവ് ഓഫിസര്‍ സുകേഷ് നായക് പറഞ്ഞു.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ഒരു കിലോഗ്രാം ടാറ്റാ സോള്‍ട്ട് പാക്കറ്റുകളും വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇ-കോമേഴ്‌സ് ചാനലുകളിലും സ്റ്റോറു കളിലും ഇതു ലഭ്യമാണ്.

ഡിജിറ്റല്‍ ഫിലിം ലിങ്ക്: https://www.youtube.com/watch?v=X75W9urNMAo

TAGS: Tata Salt |