അയഡിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ടാറ്റാ സോള്‍ട്ട്

Posted on: December 5, 2023

കൊച്ചി : കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലേറെയായി ഇന്ത്യന്‍ ഭവനങ്ങളിലെ വിശ്വാസ്യതയുടേയും ശുദ്ധതയുടേയും പ്രതീകമാണ് ടാറ്റാ സോള്‍ട്ട്. ഇപ്പോഴിത് ഉപഭോക്താക്കളുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധത കൂടുതല്‍ ഉയര്‍ത്തിക്കാട്ടുകയാണ്. ഓരോ വ്യക്തിയുടേയും ക്ഷേമത്തിനായുള്ള ഉന്നത നിരവാരമുള്ള അയഡൈസ്ഡ് സോള്‍ട്ട് ലഭ്യമാക്കുന്നതില്‍ ടാറ്റാ സോള്‍ട്ട് പ്രതിബദ്ധത തുടരുകയാണ്.

ശുദ്ധതയുടേയും ഗുണമേന്‍മയുടേയും പ്രതീകമായി രാജ്യമൊട്ടാകെ ടാറ്റാ സോള്‍ട്ട് സ്ഥാനം പിടിച്ചിട്ടുണ്ട്. ലബോറട്ടറി പരിശോധനകള്‍ പ്രകാരം ദേശീയ തലത്തിലെ 100 ഉപ്പുകളില്‍ ഏറ്റവും ശുദ്ധീകരിക്കപ്പെട്ട ഉപ്പായി ടാറ്റാ സോള്‍ട്ട് സ്ഥാനം നേടിയിട്ടുണ്ട്. ഈ രംഗത്തെ നേതൃസ്ഥാനത്തുള്ളവരെന്ന നിലയില്‍ രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയില്‍ ടാറ്റാ സോള്‍ട്ടിന് അഭിമാനമുണ്ട്.

അയഡിന്‍ അപര്യാപ്തതയ്ക്ക് എതിരായുള്ള രാജ്യത്തിന്റെ യാത്രയില്‍ ടാറ്റാ സോള്‍ട്ട് നിര്‍ണായക പങ്കാണു വഹിച്ചതെന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് പാക്കേജ്ഡ് ഫൂഡ്‌സ് പ്രസിഡന്റ് ദീപിക ഭാന്‍ പറഞ്ഞു. ഇന്ത്യയിലെ അയഡൈസേഷന്‍ നീക്കങ്ങളുടെ മുന്‍പന്തിയില്‍ ബ്രാന്‍ഡ് എന്നുമുണ്ട്. അയഡിന്‍ അനുബന്ധ പ്രശ്‌നങ്ങള്‍, ഗോയിറ്റര്‍, ക്രെറ്റിനിസം, മറ്റ് ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഇല്ലാതാക്കുന്നതില്‍ വിശ്രമമില്ലാത്ത നീക്കങ്ങളാണ് നടത്തുന്നത്. അടുത്ത കാലത്ത് ഇന്ത്യയിലെ ഉപ്പ് അയഡിന്‍വല്‍ക്കരണത്തെ കുറിച്ചു ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

മാനസിക വികസനത്തിന്, പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍, അയഡിന്‍ ഉപ്പ് വഹിക്കുന്ന പങ്കിനെ കുറിച്ചു കൂടുതല്‍ ശക്തമായി പറയാന്‍ ടാറ്റാ സോള്‍ട്ട് ഈ അവസരം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അയഡിന്‍ അപര്യാപ്തത ഐക്യൂ പോയിന്റുകള്‍ കുറയാന്‍ ഇടയാക്കുമെന്ന് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഉപ്പില്‍ സ്വാഭാവികമായി ഉള്ള അയഡിന്‍ അംശം ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന 15-30 പിപിഎമ്മിലും കുറവുമാണ്.

കുട്ടികളുടെ മാനസിക വികസനത്തിന് നിര്‍ണായകമായ മൈക്രോ ന്യൂട്രിയന്റായ അയഡിന്‍ കൃത്യമായ അളവിലുണ്ടെന്ന് ടാറ്റാ സോള്‍ട്ട് ഉറപ്പു നല്‍കുന്നുണ്ട്. രാജ്യത്ത് ആരോഗ്യ അജണ്ട ആവേശത്തോടെ മുന്നോട്ടു കൊണ്ടു പോകാന്‍ ബ്രാന്‍ഡ് ശ്രമിക്കുന്നുണ്ട്. ശുദ്ധിയിലും ഗുണമേന്‍മയിലും ടാറ്റാ സോള്‍ട്ട് ഉറച്ച്‌നില്‍ക്കുമെന്നും ബാധകമായ നിയന്ത്രണങ്ങളുടെ പരിധിക്കുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും എല്ലാ ഉപയോക്താക്കള്‍ക്കും ഉറപ്പ് നല്‍കുന്നതായും ദീപിക ഭാന്‍ പറഞ്ഞു.

കാലത്തിന്റെ പരീക്ഷണങ്ങള്‍ അതിജീവിച്ചതും വിശ്വാസം, ശുദ്ധത, ഗുണനിലവാരം എന്നിവ തുടര്‍ച്ചയായി നല്‍കുന്നതുമായ ബ്രാന്‍ഡ് തെരഞ്ഞെടുക്കാന്‍ ടാറ്റാ സോള്‍ട്ട് ഉപഭോക്താക്കളോട് ആഹ്വാനം ചെയ്തു.

TAGS: Tata Salt |