ഭൗമദിനത്തില്‍ പരിസ്ഥിതി അവബോധ പുസ്തകം പുറത്തിറക്കി ഗോദ്‌റെജ് ഗ്രൂപ്പ്

Posted on: April 25, 2022

കൊച്ചി : ലോക ഭൗമദിനത്തില്‍ ഗോദ്‌റെജ് ഗ്രൂപ്പ് കുട്ടികള്‍ക്കായി ‘ദി ലാസ്റ്റ് ക്ലൗഡ്, റേ, ഡ്രോപ്പ്, മാന്‍ഗ്രോവ് ആന്‍ഡ് ബീ’ എന്ന പേരില്‍ പരിസ്ഥിതി അവബോധ പുസ്തകം പുറത്തിറക്കി. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും, സവിശേഷ ജീവികളെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും, വിഭവശേഷി നിക്ഷേപിക്കാന്‍ കുട്ടികളെയും മറ്റ് വ്യക്തികളെയും ബിസിനസ് മേധാവികളെയും പ്രേരിപ്പിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം.

നാളത്തേയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഒരു അടിയന്തര സന്ദേശവും ഗോദ്‌റെജ് ഗ്രൂപ്പ് നല്‍കുന്നു. പരിസ്ഥിതി അവബോധവും അതിന്റെ സംരക്ഷണത്തിന്റെ ആവശ്യകതയും ഓരോ വ്യക്തിയിലും വളര്‍ത്തിയെടുക്കുക എന്ന സന്ദേശം, ‘മാഹി’ എന്ന കഥാപാത്രത്തിലൂടെ കുട്ടികളുടെ കഥകള്‍ വഴിയാണ് പുസ്തകം നല്‍കുന്നത്. പുസ്തകം മൂന്ന് ഭാഗങ്ങളായി പുറത്തിറക്കുമെന്നും, അതുവഴി ഒരാഴ്ച മുഴുവന്‍ ഭൗമദിനം ആഘോഷിക്കുമെന്നും പുസ്തകത്തെ കുറിച്ച് സംസാരിച്ച ഗോദ്‌റെജ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബ്രാന്‍ഡ് ഓഫീസറുമായ താന്യ ദുബാഷ് പറഞ്ഞു.

 

TAGS: Godrej Group |