ഗോദ്‌റെജ് അപ്ലയൻസസ് ഫെസ്റ്റിവൽ ഓഫർ

Posted on: October 14, 2015

Godrej-NXW-Refrigerators-bi

കൊച്ചി : ഗോദ്‌റെജ് ഉപകരണങ്ങൾ വാങ്ങിയാൽ 3795 രൂപ വരെയുള്ള സമ്മാനങ്ങൾ. ജ്യൂസർ, മിക്‌സർ ഗ്രൈൻഡർ, ലാ ഒപാല ഡിന്നർവേർ, സ്റ്റീം അയൺ, ഡ്രൈ അയൺ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ഇത്തവണത്തെ ഉത്സവ സീസണിൽ ഗോദ്‌റെജ് അപ്ലയൻസസ് സമ്മാനമായി നല്കുന്നത്.

കൂടാതെ പലിശയില്ലാതെ തവണകളായി ഗോദ്‌റെജ് ഉത്പന്നങ്ങൾ വാങ്ങുവാനും സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഫൈ സ്റ്റാർ റേറ്റിംഗ് ഉള്ള എയർകണ്ടീഷണർ വാങ്ങുന്ന ഉപയോക്താക്കൾക്കു 7000 രൂപ വരെ ഡിസ്‌കൗണ്ട് നല്കും. തെരഞ്ഞെടുക്കുന്ന ഉപകരണങ്ങൾക്കു പത്തുവർഷത്തെ വാറന്റിയും നല്കുന്നു. ഇതോടൊപ്പം കമ്പനിയുടെ വില്പനാനന്തരസേവന വിഭാഗമായ ഗോദ്‌റെജ് സ്മാർട്ട്‌കെയറിന്റെ സേവനം ഉപഭോക്താക്കൾക്കു എപ്പോഴും ലഭിക്കും.

നവംബർ 15 വരെയുള്ള ഉത്സവകാലത്തു വാങ്ങുന്ന ഓരോ വാങ്ങലിനും സമ്മാനം ഉറപ്പാണെന്ന് ഗോദ്‌റെജ് അപ്ലയൻസസിന്റെ ബിസിനസ് തലവനും വൈസ് പ്രസിഡന്റുമായ കമൽനന്ദി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ഊർജം ലാഭിക്കുന്ന എയർകണ്ടീഷണർ (എനർജി എഫിഷ്യന്റ് റേഷ്യോ 3.9) ആണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപ യോഗിച്ചാണ് ഉയർന്ന തണുപ്പും ഊർജലാഭവും നല്കുന്ന ഗോദ്‌റെജ് ഇയോൺ എസി കമ്പനി പുറത്തിറക്കിയിട്ടുള്ളത്. 2019 വരെയുളള എനർജി എഫിഷ്യൻസി മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് കമ്പനി ഇവ പുറത്തിറക്കിയിട്ടുള്ളതെന്ന് കമൽനന്ദി പറഞ്ഞു.

ജസ്റ്റ് ദ റൈറ്റ് ടെമ്പറേച്ചർ (ജെടിആർടി) ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള പ്രീമിയം റെഫ്രിജിറേറ്ററുകളാണ് മറ്റൊരു ഗോദ്‌റെജ് ഉത്പന്നം. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ചു മൂന്നു തണുപ്പു മേഖലകൾ ഇതിനുള്ളിൽ സൃഷ്ടിക്കാം. ചില്ലർ (-1 മുതൽ 3 ഡിഗ്രി സെന്റിഗ്രേഡ്), ഫ്രിഡ്ജ് (1 മുതൽ 5 ഡിഗ്രി), പാൻട്രി (4 മുതൽ8 ഡിഗ്രി) എന്നിങ്ങനെ മൂന്നു മേഖലകൾ ഒരുക്കാം. ഇതോടൊപ്പം ഡിജിറ്റൽ ടച്ച് സ്‌ക്രീൻ പാനൽ, മോഷൻ സെൻസിംഗ് സോൺ ലൈറ്റ്, സ്റ്റേ കൂൾ ടെക്‌നോളജി, സ്മാർട്ട് എയർലോക് ടെക്‌നോളജി തുടങ്ങിയ സംവിധാനങ്ങളും പുതിയ റെഫ്രിജിറേറ്ററിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫൈവ് സ്റ്റാർ റേറ്റിംഗോടു കൂടിയ ഫ്രോസ്റ്റ് ഫ്രീ ഗോദ്‌റെജ് ഇയോൺ റെഫ്രിജിറേറ്ററുകളുടെ പുതിയ ശ്രേണിയും ഈ ഉത്സവകാലത്ത് പുറത്തിറക്കിയിട്ടുണ്ടെന്ന് ഗോദ്‌റെജ് അപ്ലയൻസസ് നാഷണൽ സെയിൽസ് ഹെഡ് പ്രസൂൺ കുമാർ പറഞ്ഞു.