May 2024
വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് പേഴ്സണലൈസ്ഡ് നമ്പറും ക്യൂറേറ്റഡ് ഫോണ്‍ ബുക്കും അവതരിപ്പിച്ച് വി
Posted on: February 10, 2022
കൊച്ചി : വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് മുന്‍നിര ടെലികോം ബ്രാന്‍ഡ് ആയ വി പ്രിയപ്പെട്ടവര്‍ക്കു സമ്മാനമായി നല്കാന് കസ്റ്റമറൈസ്ഡ് സിം കാര്‍ഡ് അവതരിപ്പിച്ചു. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രത്യേകമായ മൊബൈല്‍ നമ്പറോടു കൂടിയ വി പോസ്റ്റ് പെയ്ഡ് സിമ്മിനോടൊപ്പം പ്രത്യേകമായി തയ്യാറാക്കിയ 299 രൂപ വിലമതിക്കുന്ന സൂമിന്റെ ഫോട്ടോബുക്ക് സൗജന്യമായി നല്‍കുന്നതാണ് സമ്മാന പാക്കേജ്.
20 പേജുള്ള പ്രത്യേകമായി രൂപകല്പന ചെയ്ത ഫോട്ടോബുക്ക് നിങ്ങളുടെ ഏറ്റവും മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കും. സൂമിനുമായി സഹകരിച്ചുള്ള വിയുടെ ഈ ആനുകൂല്യം 2022 ഫെബ്രുവരി ഒന്‍പതു മുതല്‍ 14 വരെയാണു ലഭ്യമാകുക.
https://www.myvi.in/new-connection/buy-postpaid-sim-connection-online?utm_source=Valentine എന്ന ലിങ്ക് സന്ദര്‍ശിച്ച് ഈ ആനുകൂല്യങ്ങള്‍ നേടാനാവും. ഇതില്‍ വി പോസ്റ്റ് പെയ്ഡ് സിം, വ്യക്തിഗത, കുടുംബ പ്ലാന്‍ വിഭാഗത്തില്‍ നിന്ന് വിഐപി മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുത്ത് ഓര്‍ഡര്‍ നല്‍കാനാവും.
TAGS: Vi |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍