സാങ്കേതികവിഭാഗത്തില്‍ നേതൃസ്ഥാനത്തുള്ള ഇആര്‍ & ഡി മേഖലയില്‍ റോള്‍ മോഡലായി പ്രര്‍ത്തിക്കുന്ന വനിതകളെ ആദരിക്കുന്നതാണ് പുരസ്‌കാരം

Posted on: July 3, 2021

തിരുവനന്തപുരം : ഗ്ലോബല്‍ പ്രൊഡക്ട് എന്‍ജിനീയറിംഗ് ആന്‍ഡ് ലൈഫ് സൈക്കിള്‍ സര്‍വീസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബലിന്റെ ജനറല്‍ മാനേജരായി പ്രവ4ത്തിക്കുന്ന സിന്ധു രാമചന്ദ്രന് ഇഎസ് പി സെഗ്മെന്റിലെ വുമണ്‍ റോള്‍ മോഡല്‍ ഇന്‍ ഇആര്‍ & ഡി പുരസ്‌കാരം. നാസ്‌കോം എന്‍ജിനീയറിംഗ് & ഇന്നൊവേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്‌സ് 2021 പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. സാങ്കേതികവിഭാഗത്തില്‍ നേതൃസ്ഥാനത്തുള്ള ഇആര്‍&ഡി മേഖലയില്‍ റോള്‍ മോഡലായി പ്രവര്‍ത്തിക്കുന്ന വനിതകളെ ആദരിക്കുന്നതാണ് പുരസ്‌കാരം.

നാസ്‌കോമിന്റെ വുമണ്‍ റോള്‍ മോഡല്‍ ഇന്‍ ഇആര്‍ & ഡി പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിന്ധു രാമചന്ദ്രന്‍ പറഞ്ഞു. തന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമെന്നതിനു പുറമേ ഇന്ത്യയില്‍ നിന്ന് ആഗോള തലത്തിലുള്ള ക്ലയന്റുകള്‍ക്ക് കമ്പനി നല്‍കുന്ന മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. എന്‍ജിനീയറിംഗ് രംഗത്ത് സ്ത്രീകളുടെ അവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നാസ്‌കോമിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്ന ഈ പുരസ്‌കാരം ഈ മേഖലയിലേക്ക് കടന്നു വരാന്‍ സ്ത്രീകള്‍ക്ക് പ്രചോദനമാകും. ആഗോള തലത്തില്‍ ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ കഴിയുന്ന വിധം പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്ന ക്വസ്റ്റിനും അവര്‍ നന്ദി അറിയിച്ചു.

തിരുവനന്തപുരം കോളേജ് ഓഫ് എ9ജിനീയറിംഗില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ ബിടെകും കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ടെകും പൂ4ത്തിയാക്കിയ സിന്ധു 2008 ലാണ് ക്വസ്റ്റ് ഗ്ലോബലില്‍ ജോലിയില്‍ പ്രവേശിച്ചത്. മെഡിക്കല്‍ ഇമേജ് പ്രോസസിംഗില്‍ ജോലി ചെയ്യാനുള്ള താതപര്യമാണ് അവരെ ക്വസ്റ്റില്‍ ജോയിന്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇമേജ് പ്രോസസിംഗ് അല്‍ഗൊരിതങ്ങളുടെ ഇംപ്ലിമെന്റേഷന്‍, അവയുടെ ഒപ്റ്റിമൈസേഷന്‍, മെഡിക്കല്‍ ഇമേജിംഗ് തുടങ്ങിയ മേഖലകളിലെ പ്രൊജക്ടുകളിലാണ് അവര്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇമേജ് പ്രോസസിംഗിലും കംപ്യൂട്ടര്‍ വിഷനിലുമുള്ള പ്രാവീണ്യം എഐ പ്രൊജക്ടുകളിലേക്കുള്ള അവരുടെ മാറ്റം അനായാസവും വേഗത്തിലുമാക്കി. എഐയുടെ പ്രസക്തി വര്‍ധിച്ചതോടെ എഐ അധിഷ്ഠിത വ്യാവസായിക സാങ്കേതികവിദ്യകള്‍ വിജയകരമായി നടപ്പാക്കുന്നതിനും വിവിധ വാണിജ്യ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ മൂല്യം ലഭ്യമാക്കാനും സിന്ധുവിന് കഴിഞ്ഞു. എഐ സാങ്കേതികവിദ്യകളെ ആശയവത്കരിക്കാനും അവയെ വിവിധ വാണിജ്യമേഖലകളില്‍ വലിയ സാധ്യതകള്‍ ലഭ്യമാക്കുന്ന വിധത്തില്‍ തന്ത്രപരമായ മാറ്റത്തിന് വിധേയമാക്കാനും അവ4ക്ക് കഴിഞ്ഞു.

ക്വസ്റ്റ് ഗ്ലോബലില്‍ ആ4ട്ടിഫിഷ്യല്‍ ഇന്റലിജ9സ് (എഐ) സെന്റര്‍ ഓഫ് എക്സ്ലസ് മേധാവിയായി പ്രവര്‍ത്തിക്കുകയാണ് സിന്ധു. എഐ അനുബന്ധ സാങ്കേതികവിദ്യകള്‍ക്കുള്ള കംപീറ്റന്‍സി ഫ്രെയിംവര്‍ക്കിനുള്ള ആശയ രൂപീകരണത്തിലൂടെയും നൈപുണ്യം, കാര്യക്ഷമത, ഓര്‍ഗനൈസേഷണല്‍ റോളുകളിലേക്ക് മാപ്പ് ചെയ്യപ്പെടാവുന്ന വൈദഗ്ധ്യ നില എന്നിവ തിരിച്ചറിയുന്നതിലൂടെയും സ്ഥാപനത്തെ എഐ-അവെയ4 ആക്കി സിന്ധു മാറ്റി.

 

TAGS: QUEST |