ടി.സി.എം.എസ് ലാബിന് തുടക്കം കുറിച്ച് ക്വസ്റ്റ് ഗ്ലോബല്‍

Posted on: February 4, 2021

തിരുവനന്തപുരം: ക്വസ്റ്റ് ഗ്ലോബല്‍ ഹൈദരാബാദ് കേന്ദ്രത്തില്‍ ട്രെയിന്‍ കണ്‍ട്രോള്‍ ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ടി.സി.എം.എസ്) ലാബ് ആരംഭിച്ചു.

ബോംബാര്‍ഡിയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനിയറിംഗ് ടെക്നോളജി ഓഫിസ് (ഇ.ടി.ഒ) സിസ്റ്റംസ് മേധാവി സ്റ്റെഫാന്‍ നവറയും ക്വസ്റ്റ് ഗ്ലോബല്‍ ചെയര്‍മാനും സി.ഇ.ഒയുമായ അജിത് പ്രഭുവും ചേര്‍ന്ന് പുതിയ സംവിധാനം വെര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്തു.

റെയില്‍ വ്യവസായത്തിന് സഹകരണം ശക്തിപ്പെടുത്തുന്നതിനും എന്‍ജിനിയറിംഗ് കഴിവുകള്‍ വികസിപ്പിക്കുന്നതിനുമായി 2019ല്‍ ഇരു കമ്പനികളും ഒപ്പുവച്ച തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ലാബ് ഒരുക്കിയിരിക്കുന്നത്.

TAGS: QUEST |