വാക്‌സിന്‍ സ്വീകരിച്ച ഉപഭോക്താക്കള്‍ക്ക് 10% ഇളവുമായി ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ്

Posted on: June 30, 2021

കൊച്ചി ;കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ഉപഭോക്താക്കള്‍ക്ക് പത്ത് ശതമാനം ഇളവ് പ്രഖ്യാപിച്ച് ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന് കീഴിലുള്ള ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് (ജിഎസ്എസ്). വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ച ഉപഭോക്താക്കള്‍ക്കും ഈ ഇളവ് ബാധകമാണ്.

വാക്‌സിനേഷന്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ സിഎസ്‌ഐആര്‍ സര്‍ട്ടിഫിക്കേഷനുള്ള എല്ലാ ഹോം ലോക്കറുകളിലും യുവി കെയ്‌സ് ശ്രേണിയിലുമാണ് ഇളവ് ലഭിക്കുക. വാക്‌സിന്‍ സ്വീകരിച്ച് പൗരന്‍മാരെ അവരുടെ ആരോഗ്യവും വീടുകളും സുരക്ഷിതമാക്കാന്‍ പ്രേരിപ്പിക്കാനാണ് ഈ ഉദ്യമത്തിലൂടെ ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് ലക്ഷ്യമിടുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ 32 കോടി വാക്‌സിനുകള്‍ മാത്രമാണ് നല്‍കിയത്. ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ വളരെ ചെറിയൊരു അളവ് മാത്രമാണിത്.

പത്ത് ശതമാനം ഇളവ് ലഭിക്കാന്‍ വാക്‌സിന്‍ സ്വീകരിച്ച ഉപഭോക്താക്കള്‍് 98202 47847 എന്ന വാട്ട്സ്ആപ്പ് നമ്പര്‍ വഴി കമ്പനിയുടെ സെയില്‍സ് ടീമുമായി ബന്ധപ്പെടണം. വാക്‌സിനേഷന്‍ ചെയ്തു എന്ന് സ്ഥിരീകരിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റും നല്‍കണം. ഇത് ഉറപ്പാക്കിയതിനുശേഷം മുറയ്ക്ക് ഓഫറിന് കീഴിലുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നതിന്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാവുന്ന ഒരു കൂപ്പണ്‍ കോഡ് ജിഎസ്എസ് ടീം അയച്ചുനല്‍കും.

14 വ്യത്യസ്ത ബിസിനസുകളിലായി വിവിധ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സ് മുന്നിലുണ്ട്. വീടുകളിലും വാണിജ്യ ഇടങ്ങളിലും വൈറസ് വ്യാപനം തടയാന്‍ സിഎസ്‌ഐആര്‍ സാക്ഷ്യപ്പെടുത്തിയ യുവി കെയ്‌സുകള്‍ ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് അവതരിപ്പിച്ചിരുന്നു. തെര്‍മല്‍ സ്‌ക്രീനിംഗ്, കെമിക്കല്‍ ഫ്രീ സാനിറ്റൈസേഷന്‍, മോഷന്‍ ഡിറ്റക്ഷന്‍ തുടങ്ങിയ നിരവധി സവിശേഷതകളോടെയുള്ള ആരോഗ്യ സുരക്ഷാ ഉത്പന്നങ്ങളും ജിഎസ്എസ് വിപണിയിലെത്തിച്ചിരുന്നു.

നമ്മെയും നമ്മുടെ കുടുംബങ്ങളെയും മാരകമായ വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതിന് മാസ് വാക്‌സിനേഷന്‍ ഈ സമയത്തിന്റെ ആവശ്യകതയാണെന്ന് ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് മെഹറനോഷ് പിതാവാലാ പറഞ്ഞു. ശാരീരിക ആരോഗ്യമായാലും മനസമാധാനമായാലും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍ മുന്‍ഗണന നല്‍കുന്നത്, അതിനാല്‍ വാക്‌സിന്‍ എടുക്കാന്‍ ഞങ്ങള്‍ പൗരന്മാരോട് അഭ്യര്‍ഥിക്കുകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.