May 2024
മണപ്പുറം ഫിനാന്‍സ് ജീവനക്കാര്‍ക്ക് സൗജന്യ വാക്സിനേഷന്
Posted on: June 11, 2021
വലപ്പാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി മണപ്പുറം ഫിനാന്‍സിന്റെ എല്ലാ ജീവനക്കാര്‍ക്കും ഇന്ന് മുതല്‍ സൗജന്യമായി കോവിഡ് വാക്സിനേഷന് നല്‍കും. അങ്കമാലിയിലുള്ള അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ കേരളത്തിലുടനീളമുള്ള ജീവനക്കാര്‍ക്ക് വാക്സിനേഷന് നല്‍കുന്നത്.
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മണപ്പുറം ജീവനക്കാരുടെയും കുടുംബത്തിന്റെയും ആരോഗ്യസുരക്ഷക്കു മുന്‍ഗണന നല്‍കിയാണ് വാക്സിനേഷന് സൗകര്യം ഒരുക്കുന്നതെന്നു മണപ്പുറം ഫിനാന്‍സ് സിഇഒയും എം ഡി യുമായ വി പി നന്ദകുമാര്‍ പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ ഫിക്കിയുമായി സഹകരിച്ചു രാജ്യത്തുടനീളം മണപ്പുറം ജീവനക്കാരിലേക്ക് വാക്സിനേഷന് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
TAGS: Manappuram Finance |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍