വാക്സിനേഷനായി ഊബറിന്റെ 60,000 സൗജന്യ റൈഡുകള്‍ ആളുകള്‍ ഉപയോഗപ്പെടുത്തി

Posted on: April 23, 2021

ഗുരുഗ്രാം : സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അംഗീകൃത കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ എടുക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ ഇതിനകം ഊബറിന്റെ 60,000ത്തിലധികം സൗജന്യ റൈഡുകള്‍ ഉപയോഗപ്പെടുത്തി. ഇതില്‍ 86 ശതമാനവും ഡല്‍ഹി എന്‍സിആറിലാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരു അവസരം കൂടിയായി ഇത്.

ഇന്ത്യയുടെ ബൃഹത്തായ വാക്സിനേഷന്‍ പരിപാടിയോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി പ്രമുഖ എന്‍ജിഒ ആയ ഹെല്‍പ്പേജ് ഇന്ത്യയുമായി ചേര്‍ന്ന് ദുര്‍ബലരായ പ്രായമായവര്‍ക്ക് ഈ സൗകര്യം നല്‍കും.
സഹകരണത്തിലൂടെ വരും മാസങ്ങളില്‍ ഊബര്‍ 25,000 സൗജന്യ റൈഡുകളാണ് ദുര്‍ബലരായ പ്രായമായവര്‍ക്ക് വാക്സിനേഷന് പോകാനായി കൊച്ചി ഉള്‍പ്പടെയുള്ള 19 നഗരങ്ങളില്‍ ഒരുക്കുന്നത്.
ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തെയും സംസ്ഥാന സര്‍ക്കാരുകളെയും പ്രാദേശിക എന്‍ജിഒകളെയും പിന്തുണച്ചുകൊണ്ട് മാര്‍ച്ച് മൂന്നിന് തന്നെ ഇന്ത്യയുടെ വാക്സിനേഷന്‍ ഡ്രൈവിനായി ഊബര്‍ 10 കോടി രൂപയുടെ സൗജന്യ റൈഡുകള്‍ പ്രഖ്യാപിച്ചിരുന്നു.

സുരക്ഷാ ബോധമുള്ള ഇന്ത്യക്കാര്‍ ഇതിനകം 60,000 സൗജന്യ റൈഡുകള്‍ ഉപയോഗിച്ചതിന്റെ ആവേശത്തിലാണ് തങ്ങളെന്നും കോവിഡിന്റെ ഏറ്റവും പുതിയ തരംഗത്തെ പിടിച്ചു നിര്‍ത്താന്‍ എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ദുര്‍ബലരായ പ്രായമായവര്‍ക്കായി ഹെല്‍പേജ് ഇന്ത്യയുമായി സഹകരിക്കുന്നുണ്ടെന്നും ഈ സഹകരണം അവര്‍ക്ക് സുരക്ഷാ കവചം ഒരുക്കുന്നതിലും അതുവഴി ഇന്ത്യയുടെ സാമ്പത്തിക തിരിച്ചു വരവിനും സഹായമാകുമെന്നും വരും ആഴ്ചകളിലും മാസങ്ങളിലും ഇന്ത്യയുടെ ഈ വാക്സിനേഷന്‍ ദൗത്യത്തിനുള്ള പിന്തുണ ഊബര്‍ തുടരുമെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിങ് പറഞ്ഞു.

പിന്നോക്കം നില്‍ക്കുന്ന പ്രായമായവരുടെ രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, മെഡിക്കല്‍, മറ്റ് ഗുരുതരമായ പരിചരണ ആവശ്യങ്ങള്‍ എന്നിവയ്ക്കായി സുരക്ഷിതമായ ഗതാഗതം ലഭ്യമാക്കുന്നതിനായി 2020 ഒക്ടോബറില്‍ ഊബര്‍ ആദ്യമായി ഹെല്‍പ്പേജ് ഇന്ത്യയുമായി സഹകരിച്ചിരുന്നു. കോവിഡ് വാക്സിനേഷന്‍ ഡ്രൈവിനായി ഊബര്‍ ഇന്ത്യയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മുതിര്‍ന്നവരെ ഏറ്റവും ദുര്‍ബലരായി തിരിച്ചറിഞ്ഞ്, ഈ രണ്ടാമത്തെ കുതിച്ചുചാട്ടത്തില്‍ പരമാവധി പ്രായമായവര്‍ക്ക് കുത്തിവയ്പ്പ് നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രായമായവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയും രജിസ്ട്രേഷനും ട്രാന്‍സ്പോര്‍ട്ടേഷന്‍ സൗകര്യം ഒരുക്കിയും ഹെല്‍പ്പേജ് ഇന്ത്യ പിന്തുണയ്ക്കുന്നുണ്ട്, ഊബറിന്റെ പിന്തുണയുമുണ്ട്, മുതിര്‍ന്നവര്‍ക്കുള്ള ടോള്‍ ഫ്രീ ഹെല്‍പ്പ്ലൈന്‍ നമ്പറായ 1800-180-1253 ലേക്ക് വിളിച്ച് പങ്കാളികളാകാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും ഹെല്‍പ്പേജ് ഇന്ത്യ റിസോഴ്സ് മൊബിലൈസേഷന്‍, രാജ്യ മേധാവി മധു മദന്‍ പറഞ്ഞു.

 

TAGS: Uber |