മൈക്രോസോഫ്റ്റ് എക്സ് ബോക്സ് സീരീസ് 10 നേടാനുള്ള അവസരവുമായി ടാകോ ബെല്‍

Posted on: February 9, 2021

കൊച്ചി: മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ സീരീസായ എക്സ് ബോക്സ് 10 നേടാനുള്ള അവസരവുമായി പ്രമുഖ മെക്സിക്കന്‍ റെസ്റ്റോറന്റ് ബ്രാന്‍ഡായ ടാകോ ബെല്‍ ഇന്ത്യ. ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ ഭാഗ്യശാലികളായ 60 ടാകോ ബെല്‍ ആരാധകര്‍ക്ക് എക്സ്ബോക്സ് സീരീസ് നേടാനുള്ള അവസരമുണ്ട്.

ടാകോ ബെല്‍ ആപ്പിലെ ഡെലിവറി വഴിയോ മറ്റ് ഫുഡ് ഓര്‍ഡര്‍ ആപ്പുകള്‍ വഴിയോ ടാകോ ബെല്ലില്‍ 59 രൂപയ്‌ക്കോ അതിനു മുകളിലോ ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക എന്നതുമാത്രമാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനായി ചെയ്യേണ്ടത്. ഓരോ ആഴ്ചയും വിജയികള്‍ക്ക് 15 എക്‌സ് ബോക്‌സും ആറു മാസത്തെ എക്‌സ് ബോക്‌സ് ഗെയിം പാസ് അള്‍ട്ടിമേറ്റ് അംഗത്വവും ലഭിക്കും. വിശദ വിവരങ്ങള്‍ ടാകോ ബെല്‍ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും ലഭിക്കും

പുതുവര്‍ഷം ആരംഭിക്കുന്നത് ഉപഭോക്താക്കള്‍ക്ക് സവിശേഷ ഓഫര്‍ നല്‍കിക്കൊണ്ടാവുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഗെയിമിംഗ് ഇന്ത്യയില്‍ വളരെയധികം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഞങ്ങളുടെ വിശ്വസ്തരായ ആരാധകര്‍ക്ക് 60 എക്സ്ബോക്സ് സീരീസ് 10 കണ്‍സോളുകള്‍ നല്‍കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

ഞങ്ങളുടെ ഉപഭോക്താക്കളെ സ്റ്റോറുകളിലേക്ക് സ്വാഗതം ചെയ്യുന്നതിനും, മെനു ഇനങ്ങള്‍ ആസ്വദിക്കുന്നതിനും വിജയസാധ്യത വര്‍ധിപ്പിക്കുന്നതിനുമായി പുതുതായി ആരംഭിച്ച അപ്ലിക്കേഷനില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു- ടാകോ ബെല്ലിന്റെ ഇന്ത്യയിലെ മാസ്റ്റര്‍ ഫ്രാഞ്ചൈസ് പാര്‍ട്ണര്‍ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഗൗരവ് ബര്‍മാന്‍ പറഞ്ഞു.

TAGS: Taco Bell |