പവിഴം ഗ്രൂപ്പ് പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

Posted on: August 20, 2020

കൊച്ചി: പ്രമുഖ അരി ഉത്പാദക വിപണന സ്ഥാപനമായ പവിഴം ഗ്രൂപ്പ് കാലടിയില്‍ പുതിയ പ്ലാന്റ് ആരംഭിച്ചു. യുഡിഎഫ് കണ്‍വിനര്‍ ബെന്നി ബഹനാന്‍ എം. പി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

എല്ലാവിധ മസാലകളും പവിഴം ബ്രാന്‍ഡില്‍ ലഭിക്കുമെന്നു പവിഴം ഗ്രൂപ്പ് എംഡി എന്‍.പി. ആന്റണി, ഡയറക്ടര്‍മാരായ റോബിന്‍ ജോര്‍ജ്, റോയി ജോര്‍ജ്, ഗോഡ്‌വിന്‍ ആന്റണി എന്നിവര്‍ അറിയിച്ചു. എല്‍ദോസ്‌കുന്നപ്പള്ളി എംഎല്‍എ, കൂടാലപ്പാട് പള്ളിവികാരി ഫാ. വര്‍ഗീസ് പൈനുങ്കല്‍ എന്നിവര്‍ ചേര്‍ന്ന് കോളര്‍ഷിപ്പുകളും ഉപഹാരവും വിതരണം ചെയ്തു.

 

TAGS: Pavizham Group |