കോവിഡ് പോരാളികൾക്ക് മധുര സമ്മാനവുമായി ബീ ദ റീസൺ ഫോർ എ സ്മൈൽ

Posted on: July 7, 2020

ബീ ദ റീസൺ ഫോർ എ സ്മൈൽ പരിപാടിയുടെ ഭാഗമായി ബേബി മറൈൻ ഇന്റർനാഷ്ണലിന്റെ മാനേജിംഗ് പാർട്ട്ണർ രൂപാ ജോർജ് എറണാകുളം ജില്ലാ കളക്ടർ സുഹാസ് എസ്. ഐഎഎസിന് ചോക്കലേറ്റ് ബോക്‌സ് സമ്മാനിക്കുന്നു.

കൊച്ചി : കേരളത്തിൽ കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന മെഡിക്കൽ – പോലീസ് ഉദ്യോഗസ്ഥർക്കും നന്ദി സൂചകമായി ചോക്ലേറ്റ് ബോക്സുകൾ വിതരണം ചെയ്തു. സന്നദ്ധ സംഘടനകളുമായി കൂടിച്ചേർന്ന് മാർസ് ഇന്ത്യയാണ് ബീ ദ റീസൺ ഫോർ എ സ്മൈൽ എന്ന പരിപാടിക്കു തുടക്കം കുറിച്ചത്. മാർസ് ഇന്ത്യയും ബോൺ ടു വിൻ ഫൗണ്ടേഷനും ചേർന്ന് ബേബി മറൈൻ ഇന്റർനാഷ്ണലിന്റെ മാനേജിംഗ് പാർട്ട്ണറും സാമൂഹിക പ്രവർത്തകയുമായ രൂപാ 
ജോർജ്ജിന്റെ നേതൃത്വത്തിലാണ് കേരളത്തിലുടനീളം മധുര സമ്മാനം വിതരണം ചെയ്യുന്നത്.

കേരള ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രി കെ.കെ ഷൈലജ, എറണാകുളം ജില്ലാകളക്ടർ സുഹാസ് ഐഎസ്, കൊച്ചിൻ മേയർ സൗമിനി ജെയിൻ, പോലീസ് കമ്മീഷ്ണർ പൂങ്കുഴലി ഐപിഎസ്, നേവി വൈസ് അഡ്മിറൽ എ.കെ ചാവ്ല, ഐഎംഎ സ്റ്റേറ്റ് പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ് തുടങ്ങിയവർക്കും കളമശേരി മെഡിക്കൽ കോളേജ്, വല്ലാർപാടം പിച്ച്സി, വല്ലാർപാടം പോലീസ് സ്റ്റേഷൻ, ഗോതുരുത്ത് ഹെൽത്ത് സെന്റർ, നേവി ഹോസ്പിറ്റൽ, പള്ളുരുത്തി ഗവൺമെന്റ് ഹോസ്പിറ്റൽ, ഷൊർണൂർ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം മെഡിക്കൽ കോളജ്, കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ,

കേരളത്തിലെ പ്രൈമറി ഹെൽത്ത് സെന്ററുകൾ, ഇസ്എഐ, പിഎച്ച്സി സെന്ററുകൾ തുടങ്ങി കേരളത്തിലുടനീളമുള്ള ആശുപത്രികളിലും ആശാ പ്രവർത്തകർക്കും, പോലീസ് ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് മെമ്പർമാർക്കും വെസ്റ്റ് കൊച്ചിയിലെ എല്ലാ ആരോഗ്യപ്രവർത്തകർക്കും രൂപാ ജോർജ്ജ് ഇതിനകം ചോക്ലേറ്റ് ബോക്സുകൾ വിതരണം ചെയ്തു. വേൾഡ് ഡോക്‌ടേഴ്‌സ് ദിനമായിരുന്ന ജൂലൈ ഒന്നിനാണ് ബീ ദ റീസൺ ഫോർ എ സ്മൈൽ എന്ന പരിപാടിക്ക് തുടക്കമായത്.