കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി ഊബര്‍ ട്രിപ്പിലെ ക്രമക്കേട് പരിശോധിക്കാന്‍ റൈഡ് ചെക്ക്

Posted on: January 11, 2020

ന്യൂഡല്‍ഹി : യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഊബര്‍ പുതിയ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ട്രിപ്പിലെ ക്രമക്കേടുകള്‍ പരിശോധിക്കാനും ഓഡിയോ റെക്കോഡിങ് സാധ്യവുമായ റൈഡ് ചെക്ക് ആണ് ഏറ്റവും പുതിയതായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സുരക്ഷാ ഫീച്ചര്‍. ഫീച്ചറിന്റെ പൈലറ്റ് ഈ വര്‍ഷം തന്നെ നടപ്പിലാക്കും.

ആഗോള തലത്തില്‍ സുരക്ഷയോടുള്ള ഊബറിന്റെ പ്രതിജ്ഞാബദ്ധത ഉറപ്പിക്കുന്നതിനായി സുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് ശക്തിപ്പെടുത്തുന്ന നിരവധി സുരക്ഷാ ഫീച്ചറുകളാണ് ഊബര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ട്രിപ്പിനിടെ ഉണ്ടാകാനിടയുള്ള ചില ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനുള്ളതാണ് റൈഡ് ചെക്ക്. അപ്രതീക്ഷിത സ്റ്റോപ്പ്, ദൈര്‍ഘ്യമേറിയ ഹാള്‍ട്ട്, യാത്രക്കിടെ ഉണ്ടാകുന്ന ഡ്രോപ്, പ്രത്യേകിച്ച് സ്ത്രീ യാത്രക്കാരുടെ കാര്യത്തില്‍ പലപ്പോഴും ഇത് സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്താറുണ്ട്. എന്തെങ്കിലും അപാകത കണ്ടെത്തിയാല്‍ ഊബര്‍ റൈഡ് ചെക്കിലൂടെ യാത്രക്കാരനുമായും ഡ്രൈവറുമായും ബന്ധപ്പെടും. ട്രിപ്പിനിടെ ഉപഭോക്താവിലേക്ക് ഊബറിന് പെട്ടെന്ന് എത്തിപ്പെടാനുള്ള ആദ്യ പടിയാണിത്. അവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ആവശ്യമായ ടൂളുകളും ഓഫര്‍ ചെയ്യുന്നുണ്ട്.

 2020ല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും സുരക്ഷിത ഫീച്ചറായി ഊബര്‍ അവതരിപ്പിക്കുന്നത് ഓഡിയോ റെക്കോഡിങായിരിക്കും. അവതരിപ്പിച്ചു കഴിഞ്ഞാല്‍ യാത്രക്കാരനും ഡ്രൈവര്‍ക്കും ട്രിപ്പിനിടെ അവരുടെ ഫോണ്‍ റെക്കോഡ് ചെയ്യാന്‍ അനുമതിക്കുള്ള അവസരമുണ്ടാകും. ട്രിപ്പ് അവസാനിക്കുമ്പോള്‍ ഉപഭോക്താവിന് എന്തെങ്കിലും സംഭവം റിപ്പോര്‍ട്ട് ചെയ്യാനും ഓഡിയോ റെക്കോഡിങ് സമര്‍പ്പിക്കാനും അവസരം ഉണ്ടാകും. സ്റ്റോര്‍ ചെയ്തിട്ടുള്ള ഓഡിയോ ഉപഭോക്താവിന് അവരുടെ ഉപകരണത്തില്‍ കേള്‍ക്കാന്‍ സാധിക്കില്ല. പക്ഷെ ഊബറിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ഏജന്റിന് അയക്കാന്‍ സൗകര്യമുണ്ടായിരിക്കും. അവര്‍ അത് വേണ്ട രീതിയില്‍ മനസിലാക്കി നടപടികള്‍ കൈക്കൊള്ളും. ഒരിക്കല്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഊബറിന് മാത്രമായിരിക്കും ഓഡിയോ കേള്‍ക്കാന്‍ സാധിക്കുക.

പിന്‍ വേരിഫിക്കേഷന്‍: ആപ്പില്‍ മാച്ചായി റൈഡര്‍മാര്‍ കാറില്‍ പ്രവേശിച്ചു എന്ന് ഉറപ്പു വരുത്തുന്നതാണ് സുരക്ഷാ പിന്‍ വേരിഫിക്കേഷന്‍. യാത്രക്കാര്‍ക്ക് ലഭിക്കുന്ന നാലു ഡിജിറ്റ് പിന്‍ ഡ്രൈവറെ അറിയിക്കുന്നു. ഇത് ശരിയായി എന്റര്‍ ചെയ്താല്‍ മാത്രമേ ഡ്രൈവര്‍ക്ക് ട്രിപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കു. പിന്‍ കൂടാതെ അള്‍ട്രാസൗണ്ട് തരംഗങ്ങള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ ഭാവിയില്‍ വരുമെന്നും ഊബര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

റൈഡ് ഷെയറിങ് സുരക്ഷിതമാക്കാന്‍ സഹായിക്കുക എന്ന ഒറ്റ നിര്‍ണായക ദൗത്യം മാത്രമാണ് ഊബറിന്റെ ആഗോള സുരക്ഷാ ഉല്‍പ്പന്ന ടീമിനു മുന്നിലുള്ളതെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി നിരവധി സുരക്ഷാ ഫീച്ചറുകളാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ഇപ്പോള്‍ ഇന്ത്യയില്‍ ഓഡിയോ റെക്കോഡിങും റൈഡ് ചെക്കിങും പോലുള്ള സംവിധാനങ്ങള്‍ അവതരിപ്പിക്കുകയാണെന്നും പല വിപണിയിലും ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ പരീക്ഷിച്ച് അതാത് സ്ഥലങ്ങളിലെ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്താറുണ്ടെന്നും എല്ലാവര്‍ക്കും പഞ്ചനക്ഷത്ര അനുഭവം ഉറപ്പുവരുത്തും വരെ ഈ ദൗത്യം തുടരുമെന്നും ഊബര്‍ ഗ്ലോബല്‍ സേഫ്റ്റി പ്രൊഡക്റ്റ്സ് സീനിയര്‍ ഡയറക്ടര്‍ സച്ചിന്‍ കന്‍സാല്‍ പറഞ്ഞു.

ഊബര്‍ ഡ്രൈവര്‍ പാര്‍ട്നര്‍മാര്‍ക്കായി നിരവധി ജെന്‍ഡര്‍ ബോധവല്‍ക്കരണ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ച മാനാസ് ഫൗണ്ടേഷനുമായി സഹകരിച്ച് സ്ത്രീ സുരക്ഷക്കായി നിരവധി പദ്ധതികളാണ് ഊബര്‍ നടപ്പിലാക്കുന്നത്. ഇന്ത്യയിലെ എട്ടു നഗരങ്ങളിലായി 50,000ത്തിലധികം ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. 2020ലും ഊബര്‍ ഈ ദൗത്യം തുടരും. യാത്രാ വേളകളിലെ സ്ത്രീ സുരക്ഷയെ കുറിച്ച് വാദിക്കുകയും അവരുടെ സുരക്ഷക്കായി കൂടുതല്‍ വൈകാരിക നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നതിനിടയില്‍ മാനാസ് ഫൗണ്ടേഷനുമായി ചേര്‍ന്ന് ഊബര്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത്തരം തൗത്യങ്ങളിലൂടെ പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് സുരക്ഷിത പൊതു യാത്ര ഒരുക്കുന്ന അവസ്ഥ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ദേശീയ വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ പറഞ്ഞു.

TAGS: Uber |