ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ അമ്പതാമത്തെ റസ്റ്റോറന്റിന് തുടക്കമായി

Posted on: December 11, 2019

കൊച്ചി : മെക്സിക്കന്‍-ഇന്‍സ്പയേര്‍ഡ് റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ അമ്പതാമത്തെ റസ്റ്റോറന്റ് ബാംഗ്ലൂര്‍ മന്ത്രി സ്‌ക്വയര്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ വര്‍ഷമാദ്യം മാസ്റ്റര്‍ ഫ്രാഞ്ചൈസി പാര്‍ട്ണറായി ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനെ (ബിഎച്ച്പിഎല്‍) പ്രഖ്യാപിച്ചതിനെ തുടര്‍ന്നുവരുന്ന ആഘോഷാര്‍ഹമായ നാഴികക്കല്ലാണിത്.

രാജ്യത്ത് 2029 ഓടെ 600 റസ്റ്റോറന്റുകള്‍ ആരംഭിക്കുമെന്ന് ഇരുകൂട്ടരും ധാരണയായിരുന്നു. ടാക്കോ ബെല്ലിന്റെ അമേരിക്കയ്ക്കു പുറത്തുള്ള ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ മാറ്റാനാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. നിലവില്‍ ഡല്‍ഹി എന്‍സിആര്‍, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ചണ്ഡീഗഡ്, കോയമ്പത്തൂര്‍, മൈസൂര്‍ തുടങ്ങി 11 നഗരങ്ങളില്‍ ടാക്കോ ബെല്ലിന്റെ സാന്നിധ്യമുണ്ട്.

ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ യാത്ര ആരംഭിച്ച ബാംഗ്ലൂരില്‍ത്തന്നെ നാഴികക്കല്ലായ 50-ാമത്തെ റസ്റ്റോറന്റും ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടാക്കോ ബെല്‍ ആരാധകര്‍ കാണിക്കുന്ന സ്നേഹവും വിശ്വാസവുമാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നതെന്നും ടാകോബെല്‍ എപിഎസി മാനേജിങ് ഡയറക്ടര്‍ അങ്കുഷ് തുലി പറഞ്ഞു. ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനെ പങ്കാളികളായി ലഭിച്ചതില്‍ നന്ദിയുണ്ടെന്നും ഓരോ പത്തു ദിവസത്തിലും ഒരു പുതിയ റസ്റ്റോറന്റ് തുറന്നുകൊണ്ട് ബ്രാന്‍ഡ് അതിവേഗം വികസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Taco Bell |