ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ട ഇന്ത്യയുടെ രാജീവിന് രണ്ടു പോയിന്റ്

Posted on: December 3, 2019

ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്: തായ്‌ലണ്ടിലെ ബുരിറാമില്‍ ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ് 2019ന്റെ (എആര്‍ആര്‍സി)ഏഴാം റൗണ്ട് ഫിനാലെയുടെ ആദ്യ റേസില്‍ ഏഷ്യാ പ്രൊഡക്ഷന്‍ 250സിസി വിഭാഗത്തില്‍ യോഗ്യതാ റൗണ്ടില്‍ ഐഡിമിത്‌സു ഹോണ്ട ഇന്ത്യ റേസിങ് ടീമിലെ രാജീവ് സേഥുവിനും സെന്തില്‍ കുമാറിനും സമ്മിശ്ര ഫലങ്ങള്‍. രാവിലത്തെ ക്ലാളിഫയറില്‍ ആദ്യ 15ലെത്തിയ രാജീവ് സേഥു ഉച്ചയ്ക്കു തിരിച്ചു വരവു നടത്തി 14-ാം സ്ഥാനത്ത് പൂര്‍ത്തിയാക്കി. രണ്ടു പോയിന്റും സ്വന്തമാക്കി. സെന്തിലാകട്ടെ ആദ്യ ലാപ്പില്‍ തന്നെ ക്രാഷ് ഔട്ടായി.

രാവിലെ ആദ്യ 20 റൈഡര്‍മാരും രണ്ടു സെക്കന്‍ഡ് വ്യത്യാസത്തില്‍ കടുത്ത വെല്ലുവിളിയാണ് കിരീട പോരാട്ടത്തില്‍ ഉയര്‍ത്തിയത്. യോഗ്യത റൗണ്ടിന്റെ ആദ്യ ഭാഗത്ത് മധ്യഭാഗത്തായിരുന്ന രാജീവ് 1.55 സെക്കന്‍ഡ് ലാപ്പ് ടൈമിലായിരുന്നു. വേഗം കൂട്ടി 1.54 സെക്കന്‍ഡില്‍ 16-ാം സ്ഥാനത്തായി മികച്ച ലാപ്പ് സമയത്തോടെ യോഗ്യത നേടുകയായിരുന്നു. തൊട്ടു മുന്നിലെ തായ് വനിത റൈഡറായ മുക്ലഡയുമായി 2.185 സെക്കന്‍ഡിന്റെ വ്യത്യാസം കുറിച്ചു.

ഉച്ചയ്ക്കു ശേഷം പോയിന്റ് നേടുമെന്ന് ഉറപ്പിച്ച് ഇറങ്ങിയ രാജീവ് ആദ്യ ലാപ്പില്‍ 14ലെത്തി രണ്ടു പൊസിഷന്‍നേടി. മലേഷ്യയുടെ റൈഡര്‍ ഫെറോസി ആദ്യ ലാപ്പില്‍ ക്രാഷ് ഔട്ടായത് വഴിത്തിരിവായി. ടോപ്പ് റൈഡര്‍മാര്‍ മുന്നേറ്റം തുടര്‍ന്നപ്പോള്‍ അടുത്ത ഘട്ടമായെത്തിയ ഏഴു റൈഡര്‍മാര്‍ മറ്റൊരു ഗ്രൂപ്പായി. ഇവരെല്ലാം ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് കുതിച്ചത്. മൂന്നാം ലാപ്പ് വരെ രാജീവ് 14ലുണ്ടായിരുന്നു. നാലാം ലാപ്പില്‍ 15ലേക്കും എട്ടാം ലാപ്പില്‍ 13ലേക്കും 10ല്‍ 14-ാം സ്ഥാനത്തുമാണ് പൂര്‍ത്തിയാക്കിയത്.

സെന്തില്‍ കുമാര്‍ ക്രാഷ് ഔട്ടായെങ്കിലും രാവിലെ കോളിഫയറില്‍ 1.55 സെക്കന്‍ഡ് എന്ന മികച്ച സമയം കുറിച്ചു. ഉച്ചയ്ക്കു തുടക്കം മോശമായിരുന്നു. 22-ാം സ്ഥാനത്തു നിന്നും 27ലക്ക് പോയി. പിന്നീട് 18-ാംസ്ഥാനത്തേക്ക് മുന്നേറിയെങ്കിലും ഒന്നാം ലാപ്പിലെ അവസാന മൂലയില്‍ എല്ലാം തകര്‍ന്നു. രണ്ടു റൈഡര്‍മാരെ മറികടക്കുന്നതിനിടയില്‍ സെന്തില്‍ മല്‍സരത്തില്‍ നിന്നും ക്രാഷ് ഔട്ടായി.