പ്രത്യേക കര്‍ക്കിടക ചികിത്സയുമായി സഞ്ജീവനം ആയൂര്‍വേദ ആശുപത്രി

Posted on: May 22, 2019

 


കൊച്ചി: ആയൂര്‍വേദ സമ്പ്രദായങ്ങള്‍ പ്രീമിയം സൗകര്യത്തോടുകൂടി ലഭ്യമാക്കുന്ന സഞ്ജീവനം ആയൂര്‍വേദ ആശുപത്രി ഈ കര്‍ക്കിടകത്തിന് അനുയോജ്യമായ പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കുന്നു. മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്ന ഏറ്റവും മികച്ച ആയൂര്‍വേദ ചികിത്സയാണ് ആശുപത്രി ഒരുക്കുന്നത്.

കടുത്ത വേനലില്‍ നിന്നും ശക്തമായ മഴയിലേക്ക് മാറുന്ന ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്തിനിടയിലാണ് കര്‍ക്കിടക ചികിത്സാ ലഭ്യമാക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെയും കരുത്തിനെയും ബാധിക്കുന്ന ഈ കാലയളവില്‍ വാതം, പിത്തം, കഫം എന്നിങ്ങനെ മൂന്നു ദോഷങ്ങളും ഉണ്ടാകും. ഇത് രോഗങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. ആയൂര്‍വേദ ചികിത്സകള്‍ക്ക് ഏറ്റവും അനുയോജ്യ സമയവും ഇതാണ്.

സഞ്ജീവനം ആശുപത്രി എല്ലാ പ്രായക്കാര്‍ക്കുമായി ഈ കാലയളവില്‍ പ്രത്യേക കര്‍ക്കിടക ചികിത്സാ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. 3, 7, 14, 21 എന്നിങ്ങനെ ദിവസങ്ങള്‍ നീണ്ട വിവിധ ചികിത്സ പരിപാടികളില്‍ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. 3000രൂപ മുതല്‍ ചെലവു വരും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനംവരെ ഇളവുലഭിക്കും.

സ്‌നേഹന, സ്‌വേദന, വസ്തി തുടങ്ങിയ കര്‍ക്കിടക ചികിത്സകള്‍ ദോഷങ്ങളെ അകറ്റുകയും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ശരീരത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മികച്ച കാലമാണ് കര്‍ക്കിടകം.

സര്‍ട്ടിഫൈഡ് സീനിയര്‍ മെന്റേഴ്‌സിന്റെയും ഫിസിഷ്യന്‍മാരുടെയും സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് സഞ്ജീവനം കര്‍ക്കിടക ആരോഗ്യ ചികിത്സ. നിലവിലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക മാത്രമല്ല, ഭാവിയിലേക്കുള്ള ആശങ്കകളെ അകറ്റുന്നതുമാണ് ചികിത്സ. യോഗ, ഫിസിയോതെറാപ്പി, പ്രകൃതി ചികിത്സ, ഡയറ്റ് എന്നിവയെല്ലാം ഉള്‍പ്പെട്ടതാണിത്. സഞ്ജീവനത്തിന്റെ പ്രത്യേക കര്‍ക്കിടക കഞ്ഞി ദോഷങ്ങളെ അകറ്റുന്നു. സമ്പൂര്‍ണ കര്‍ക്കിടക ചികിത്സ വര്‍ഷം മുഴുവന്‍ ശരീരത്തിനും മനസ്സിനും പ്രത്യേക ഊര്‍ജ്ജം നല്‍കുന്നു. ആധുനിക ജീവിതശൈലി രോഗങ്ങളായ സമ്മര്‍ദ്ദം, വിഷാദം, പൊണ്ണത്തടി തുടങ്ങിയവ കര്‍ക്കിടക ചികിത്സയിലൂടെ സുഖം പ്രാപിക്കും.