സഞ്ജീവനം ആയൂര്‍വേദ ആശുപത്രിയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി

Posted on: April 12, 2019

കൊച്ചി: ഏറ്റവും മികച്ച ആയൂര്‍വേദ രീതികളും ആധുനിക ചികില്‍സയും സംയോജിപ്പിക്കുന്ന പുതു തലമുറ ആയൂര്‍വേദ ആശുപത്രിയായ സഞ്ജീവനം ആയൂര്‍വേദ ആശുപത്രി ഏപ്രില്‍ മാസം പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കായി സമര്‍പ്പിക്കുന്നു. പാര്‍ക്കിന്‍സണ്‍സ് പരിപാലനത്തില്‍ ആയൂര്‍വേദം എന്ന പ്രചാരണത്തില്‍ കാക്കനാടുള്ള സഞ്ജീവനം ആശുപത്രിയില്‍ ആഴ്ചാവസാനം ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. പാര്‍ക്കിന്‍സണ്‍ രോഗവുമായി ജീവിക്കുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചും പരിപാലന രീതികളെക്കുറിച്ചും അതിഥികളെ പഠിപ്പിക്കും.

ആയൂര്‍വേദത്തില്‍ കമ്പവാദം എന്നറിയപ്പെടുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം ഞരമ്പുകളുടെ തകരാറുകൊണ്ട് ഉണ്ടാകുന്നതാണ്. ആയൂര്‍വേദം, ഫിസിയോതെറാപ്പി, യോഗ, ആരോഗ്യം, ഫിറ്റ്നസ്, ഡയറ്റ്, ധ്യാനം എന്നിവ സംയോജിപ്പിക്കുന്ന സഞ്ജീവനം ആയൂര്‍വേദ ആശുപത്രിയില്‍ പാര്‍ക്കിന്‍സണ്‍സ് പരിപാലനത്തില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ പാനലും തെറാപിസ്റ്റുകളും ലഭ്യമാണ്.

ചികിത്സ രീതികളെ കുറിച്ച് അറിയുന്നതിനും ചികിത്സയ്ക്കും അപോയിന്റ ്മെന്റ് എടുക്കുന്നതിന് സഞ്ജീവം ആശുപത്രിയിലെ ഈ കാണുന്ന നമ്പറില്‍ +91 6282980003 വിളിക്കുക.