ആംവേ ആറ്റിറ്റിയൂഡ് ലിപ് കളറും നെയിൽ പെയിന്റും വിപണിയിൽ

Posted on: June 10, 2016

Amway-Attitude-Range-Big

കൊച്ചി : ആംവേ ഇന്ത്യ ആറ്റിറ്റിയൂഡ് ശ്രേണിയിൽ ഏറ്റവും പുതിയ ഉത്പന്നങ്ങളായ ലിപ് കളറും, നെയിൽ പെയിന്റും പുറത്തിറക്കി. 6 പുതിയ വർണ്ണങ്ങളിലുള്ള ലിപ് കളർ ലിപ്സ്റ്റിക്കുകളും, 4 നിറപകിട്ടോടെയുള്ള നെയിൽ പെയിന്റുമാണ് ആംവേ ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.

ചുണ്ടുകൾക്ക് നിർമ്മലമായ മൃദുത്വവും, തിളക്കവും നൽകുന്ന ആറ്റിറ്റിയൂഡ് ലിപ് കളറുകൾ സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണവും ഉറപ്പുവരുത്തുന്നു. മോവ് ഇറ്റ് ഓവർ, പിങ്ക് പോപ്പ്, റൂബി ടച്ച്, കാർമൽ കൂൾ, ഫുചീഷ്യ ഫ്യൂറി, ഫ്‌ളൈയിമിംഗ് റെഡ്, തുടങ്ങിയ പേരുകളിൽ പുറത്തിറങ്ങിയ പുതിയ ലിപ്സ്റ്റിക്കുകൾക്ക് 389 രൂപയാണ് വില.

നാല് നിറങ്ങളിൽ നഖങ്ങളുടെ തിളക്കവും മിനുസ്സവും ഉറപ്പുവരുത്തുന്ന നെയിൽ പോളിഷുകൾ മാജിക്കൽ മോവ്, റെഡ് ഫ്‌ളെയിം, ബോൾഡ് പിങ്ക്, കാരമെൽ തുടങ്ങിയ പേരുകളിലാണ് വിപണിയിൽ എത്തിയിട്ടുള്ളത്. വില 206 രൂപ.

മുഖ സൗന്ദര്യത്തോടൊപ്പം വ്യക്തി രീതികളും സൗന്ദര്യത്തിന്റെ മുദ്രയാണെന്നുള്ള കാഴ്ചപ്പാടുള്ള യുവാക്കളെയാണ് തങ്ങളുടെ കോസ്മറ്റിക് ഉത്പന്നങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്ന് ആംവേ ഇന്ത്യ സിഎംഒ സുന്ദീപ് ഷാ പറഞ്ഞു.

TAGS: Amway India |