സാംസംഗ് ഗാലക്‌സി ടാബ് ഐറിസ് വിപണിയിൽ

Posted on: May 27, 2016

Samsung-Galaxy-Tab-Iris-Big

കൊച്ചി : ബാങ്കിംഗ്, ഇ-ഗവണേൻസ് തുടങ്ങിയ സേവനങ്ങൾ സാധ്യമാകുന്ന സാംസംഗ് ഗാലക്‌സി ടാബ് ഐറിസ് വിപണിയിൽ അവതരിപ്പിച്ചു. ആധാർ ഓതന്റിക്കേഷൻ പോലുള്ള സർക്കാർ ആവശ്യങ്ങൾക്ക് ഏറ്റവും വിശ്വാസ്യവും സുരക്ഷിതവുമായ ബയോമെട്രിക്ക് സൊല്യൂഷനാണ് ഐറിസ് റെക്കഗനിഷൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഗാലക്‌സി ടാബിന്റേത്.

ഹെൽത്ത്‌കെയർ, വിദ്യാഭ്യാസം കൂടാതെ പാസ്‌പോർട്ട്, ടാക്‌സ് ഫയലിംഗ്, വസ്തു രജിസ്‌ട്രേഷൻ, കാർ രജിസ്‌ട്രേഷൻ, റെയിൽവേ/എയർപോർട്ട് പാസഞ്ചർ വെരിഫിക്കേഷൻ തുടങ്ങിയ ഇ-ഗവർണൻസ് സേവനങ്ങൾക്കും ഏറ്റവും ഉത്തമമാണ് ഗാലക്‌സി ടാബ് ഐറിസ്. ഇതുവഴി രൂപയും പേപ്പറും ഉപയോഗിക്കാതെ സർക്കാർ സേവനങ്ങളുടെ ഭാഗമാകാൻ ടാബ് ഐറിസ് സഹായിക്കുന്നു.

ഡ്യുവൽ ഹൈ സ്‌കാനർ, 7 ഇഞ്ച് ഡിസ്‌പ്ലേ, 5 മെഗാപിക്‌സൽ പ്രൈമറി കാമറ എന്നീ സവിശേഷതകൾക്കു പുറമെ യുഎസ് ബി, ഒടിജി, ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളും 327 ഗ്രാം മാത്രം ഭാരമുള്ള ഈ ടാബലെറ്റിൽ ലഭിക്കും. 200 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി ഇൻബിൽറ്റ് മെമ്മറി. ടാബ് ഐറിസിന് 13,499 രൂപയാണ് വില.