രതീഷ് വി. വോഡഫോൺ സൂപ്പർ ഫാൻ മത്സര വിജയി

Posted on: May 9, 2016

Vodafone-super-fan-may-2016കൊച്ചി : വിവോ ഐപിഎൽ 2016 ക്രിക്കറ്റ് സീസണിൽ കൊച്ചി സ്വദേശി രതീഷ് വി. വോഡഫോൺ സൂപ്പർ ഫാൻ മത്സരത്തിൽ വിജയിയായി. നാട്ടിൽനിന്നു വിമാനത്തിൽ ബാംഗ്ലൂരിലെത്തി ചിന്ന സ്വാമി സ്റ്റേഡിയത്തിൽ നടന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് – റൈസിംഗ് പൂന സൂപ്പർ ജയന്റ്‌സ് മത്സരം കാണുവാനുള്ള അവസരമായിരുന്നു രതീഷിനും സുഹൃത്ത് കൃഷ്ണകുമാറിനും സമ്മാനമായി ലഭിച്ചത്. വിമാനത്താവളത്തിൽനിന്നു ലക്ഷ്വറി കാറിൽ സ്റ്റേഡിയത്തിലെത്തി വോഡഫോണിന്റെ എക്‌സ്‌ക്ലൂസീവ് ഹോസ്പിറ്റാലിറ്റി ബോക്‌സിൽ ഇരുന്നാണ് അവർ മത്സരം കണ്ടത്.

വോഡഫോൺ സൂപ്പർ ഫാൻ ആകുവാൻ, വിവോ ഐപിഎൽ മാച്ചിനിടയിൽ വോഡഫോൺ സ്പീഡ് ക്വിസിൽ പങ്കെടുത്തു വിജയിച്ചാൽ മതി. ഈ പ്രവചന മത്സരത്തിൽ, ആദ്യം ശരിയായ ഉത്തരം നൽകുന്നയാളെ സമ്മാനത്തിനു തെരഞ്ഞെടുക്കുന്നത്. വോഡഫോൺ ക്രിക്കറ്റ് ആരാധകർക്ക് സ്റ്റേഡിയത്തിലെ എക്‌സ്‌ക്ലൂസീവ് ഹോസ്പിറ്റാലിറ്റി ബോക്‌സിൽ ഇരുന്നു ഇഷ്ട ടീമിന്റെ മത്സരം കാണുന്നതിനും, വിജയിച്ച ടീമിന്റെ ക്യാപ്റ്റൻ ഒപ്പിട്ട ക്രിക്കറ്റ് ബോൾ ലഭിക്കുന്നതിനുള്ള അവസരമാണ് വോഡഫോൺ ഈ മത്സരത്തിലൂടെ ഒരുക്കുന്നത്.