ആംവേ ആറ്റിറ്റിയൂഡ് സൺസ്‌ക്രീൻ ക്രീം പുറത്തിറക്കി

Posted on: April 9, 2016

Amway-sunscrean-Big

കൊച്ചി : ആംവേ ഇന്ത്യ ആറ്റിറ്റിയൂഡ് ശ്രേണിയിൽ ഏറ്റവും പുതിയ ഉത്പന്നമായ ആറ്റിറ്റിയൂഡ് സൺസ്‌ക്രീൻ ക്രീം പുറത്തിറക്കി. ഗവേഷണ വിധേയമാക്കിയ നോൺ ഗ്രീസി (വഴുവഴുപ്പില്ലാത്ത) അനുഭവമാണ് ആറ്റിറ്റിയൂഡ് സൺസ്‌ക്രീൻ ക്രീമിന്റെ പ്രത്യേകത. എസ്.പി.എസ് 30, പിഎ +++, ഡ്രൈ ടച്ച് ഫോർമുല ചർമ്മ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമാണെന്ന് കമ്പനി ഉറപ്പു തരുന്നു. 499 രൂപയാണ് വിപണി വില.

അൾട്രാ വൈലറ്റ് എ, അൾട്രാവയലറ്റ് ബി രശ്മികളിൽ നിന്നും വേനൽകാലത്ത് ചർമ്മത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം മുൻനിർത്തിയുള്ള ഗവേഷണ ഫലമായാണ് പുതിയ ഉത്പന്നം ഉപഭോക്താക്കൾക്ക് വേണ്ടി പുറത്തിറക്കിയതെന്ന് ആംവേ ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫീസർ സുന്ദീപ് ഷാ അറിയിച്ചു.