ചൂടിനെ പ്രതിരോധിക്കാൻ മാജിക് ഫേഷ്യലുമായി ബ്ലോസം കൊച്ചാർ

Posted on: March 17, 2016

Blossom-Kochhar-bamboo-char

കൊച്ചി : കേരളത്തിലെ വേനൽക്കാലത്തുള്ള സൗന്ദര്യ പ്രശ്‌നങ്ങൾ നേരിടാൻ ഉതകുന്ന ബ്ലോസം കൊച്ചാറിന്റെ അരോമ മാജിക് പ്രൊഫഷണൽ ഫേഷ്യൽ കിറ്റുകൾ പുറത്തിറക്കി. തങ്ങളുടെ ഉപഭോക്താക്കളുടെ ത്വക്കിൽ വേനൽക്കാലം സൃഷ്ടിക്കുന്ന പരുക്കുകൾ ഒഴിവാക്കാൻ സംസ്ഥാനത്തെ ബ്യൂട്ടീഷ്യൻമാരെ സഹായിക്കുന്നതാണ് ഈ പുതിയ ശ്രേണിയിലെ ഫേഷ്യലുകൾ. ജ്യൂവൽ ഫേഷ്യൽ കിറ്റ്, വിറ്റമിൻ സി ലൈറ്റെനിങ് ഫേഷ്യൽ കിറ്റ്, ഡെറ്റോക്‌സ് ബാംബൂ ചാർക്കോൾ ഫേഷ്യൽ കിറ്റ് എന്നീ മൂന്നു വേരിയന്റുകളാണ് പുതിയ ശ്രേണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.

കഠിനമായ രാസ വസ്തുക്കുളഉം ആൾക്കഹോളും സൾഫേറ്റും കൃത്രിമ വർണങ്ങളും ഗന്ധവും അടങ്ങാത്തവയാണ് ഇതിലെ ഉത്പന്നങ്ങളെല്ലാം. ആവശ്യമായ എണ്ണകളും ഹെർബൽ ഘടകങ്ങളും ഉപയോഗിച്ചു തയാറാക്കുന്ന ഇത് ത്വക്കിന്റെ യൗവനം നിലനിർത്തുന്നതിനും വേനലിനേയും ഹുമിഡിറ്റിയേയും അന്തരീക്ഷ മലിനീകരണത്തേയും ചെറുക്കുകയും ചെയ്യുന്നു. കേരളത്തിലെ ബ്യൂട്ടീഷ്യൻമാർക്ക് ഉപഭോക്താക്കളുടെ സൗന്ദര്യവും ത്വക്ക് പ്രശ്‌നങ്ങൾക്കു പരിഹാരവും ലഭ്യമാക്കും വിധം രൂപ കൽപ്പന ചെയ്തവയാണ് ഈ പ്രൊഫഷണൽ ഫേഷ്യൽ കിറ്റുകളെന്ന് ഡോ. ബ്ലോസം കൊച്ചാർ ചൂണ്ടിക്കാട്ടി.

എല്ലാ വിഭാഗത്തിലുമുള്ള ത്വക്കുകൾക്കും യോജിച്ചതും വെറും 55 മിനിറ്റു വേണ്ടി വരുന്നതുമായ അഞ്ച് ഘട്ടങ്ങളായുള്ള പ്രൊഫഷണൽ ട്രീറ്റ്‌മെന്റാണ് ജ്യൂവൽ ഫേഷ്യൽ കിറ്റിലുള്ളത്. 50 മിനിറ്റു വേണ്ടി വരുന്ന ആറു ഘട്ട പ്രൊഫഷണൽ ട്രീറ്റ്‌മെന്റാണ് വിറ്റമിൻ സി ലൈറ്റനിങ് ഫേഷ്യൽ കിറ്റിലുള്ളത്. 30 മിനിറ്റു വേണ്ടി വരുന്ന മൂന്നു ഘട്ട ട്രീറ്റ്‌മെന്റാണ് ഡെറ്റോക്‌സ് ബാംബൂ ചാർക്കോൾ ഫേഷ്യൽ കിറ്റിലുള്ളത്.