അരോമാ മാജിക് ഉത്പന്നങ്ങളുടെ പുതിയ ശ്രേണിയുമായി ബ്ലോസം കൊച്ചാർ

Posted on: August 27, 2016

Blossom-Kochhar-product-lau

 

കൊച്ചി : ആക്ടിവേറ്റഡ് ബാംബൂ ചാർക്കോൾ ശ്രേണിയിലുള്ള പുതിയ ഉത്പന്നങ്ങളുടെ ശ്രേണി ഡോ. ബ്ലോസം കൊച്ചാർ അവതരിപ്പിച്ചു. കാലാവസ്ഥ കൂടി കണക്കിലെടുത്തുള്ള ഈ ശ്രേണി കൊച്ചിയിൽ നടന്ന ശില്പശാലയിലാണ് പുറത്തിറക്കിയത്. ആക്ടിവേറ്റഡ് ബാംബൂ ചാർക്കോൾ ഫേസ് വാഷ്, ആക്ടിവേറ്റഡ് ബാംബൂ ചാർക്കോൾ ഫേസ് പാക്ക്, ആക്ടിവേറ്റഡ് ബാംബൂ ചാർക്കോൾ ഷാമ്പൂ എന്നിവ അടങ്ങിയതാണ് പുതിയ ശ്രേണി.

പുതുതായി പുറത്തിറക്കിയ ഹാൻഡ് ക്രീം, ഫുട് ക്രീം എന്നിവയെക്കുറിച്ചും ഡോ. ബ്ലോസം കൊച്ചാർ വിശദീകരിച്ചു. സംസ്ഥാനത്തു നിന്നുള്ള നൂറോളം ബ്യൂട്ടീഷ്യൻമാർ ശില്പശാലയിൽ പങ്കെടുത്തു. അരോമാപ്പതി- എ വേ ഓഫ് ലൈഫ് എന്ന ഡോ. ബ്ലോസം കൊച്ചാറിന്റെ പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു. പ്രൊഫഷണലുകൾക്കും സാധാരാണക്കാർക്കും ഒരു പോലെ വഴികാട്ടുന്നതാണ് ഈ പുസ്തകം.

TAGS: Blossom Kochhar |