പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ടൈറ്റൻ ഐപ്ലസ്

Posted on: March 6, 2016

Titan-Eye-Plus-new-logo-lau

കൊച്ചി : ടൈറ്റൻ ഐപ്ലസ് യുവത്വം തുളുമ്പുന്ന പുതിയ ലോഗോയും റീട്ടെയ്ൽ ഐഡന്റിറ്റിയുമായി മുഖം മിനുക്കുന്നു. മിനിമലിസത്തിൽ’ ഊന്നിയ കണ്ടംപററി ശൈലിയിൽ രൂപപ്പെടുത്തിയ പുതിയ ബ്രാൻഡിംഗ് ഒരു ഫാഷൻ ആക്‌സസറി എന്ന നിലയിലുള്ള ബ്രാൻഡിന്റെ വളർച്ച സൂചിപ്പിക്കുന്ന വിധത്തിലുള്ളതാണ്.

വിഖ്യാത ഡിസൈനറായ മൈക്കൽ ഫോളി ആണ് ടൈറ്റൻ ഐപ്ലസിന്റെ റീബ്രാൻഡിംഗ് നിർവഹിച്ചത്. പുതിയ റീട്ടെയ്ൽ ബ്രാൻഡിംഗ് സമീപനം അനുസരിച്ച് സ്ത്രീകളുടെ ഐവെയറുകളുടെ കളക്ഷന് പ്രത്യേക ഡിസ്‌പ്ലേ ലഭിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കളക്ഷൻ ഡിസ്‌പ്ലേ ഉണ്ടാകും. യുവാക്കൾക്കും കുട്ടികൾക്കുമായി പ്രത്യേക കളക്ഷൻ ഐപ്ലസ് സ്റ്റോറുകളിൽ ഇനി ലഭ്യമാക്കും.

ടൈറ്റൻ, എനിഗ്മ, അഡ്രിനോ, ടൈറ്റൻ ഗ്ലെയേഴ്‌സ്, ഫാസ്റ്റ്ട്രാക്ക്, ഡാഷ് എന്നീ സ്വന്തം ബ്രാൻഡുകൾക്ക് പുറമെ മോബ്ലാ, സ്വരോവ്‌സ്‌ക്കി, പോർഷെ, ടാഗ്-ഹ്യൂവർ, കരേറ, റേയ്ബാൻ, മൗ ജിം, ടോമി ഹിൽഫിഗർ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളും ടൈറ്റൻ ഐപ്ലസ് സോറ്റുകളിൽ വിൽപ്പനയ്‌ക്കെത്തും.