വർണപ്പകിട്ടാർന്ന കണ്ണട ഫ്രെയിമുകളുടെ ശേഖരവുമായി ടൈറ്റൻ ഐപ്ലസ്

Posted on: February 5, 2016

Titan-Eye-Plus-colour-frame

കൊച്ചി : കണ്ണടയുടെ ഫ്രെയിമുകളിൽ വർണ്ണ വിപ്ലവവുമായി ടൈറ്റൻ ഐപ്ലസ്. പ്രമുഖ ഐവെയർ റീട്ടെയ്ൽ ബ്രാൻഡായ ടൈറ്റൻ ഐപ്ലസ് സമകാലികവും ആരുടേയും ശ്രദ്ധ നേടുന്നതുമായ കണ്ണട ഫ്രെയിമുകളുടെ വിപുലമായ ശ്രേണിയാണ് പുതുതായി വിപണിയിൽ അവതരിപ്പിച്ചത്. കേവലം 995 രൂപ മുതൽ ഏവർക്കും വാങ്ങാൻ സാധ്യമാകുന്ന വിലകളിലാണ് ടൈറ്റൻ ഐപ്ലസ് കണ്ണടകൾ എത്തുന്നത്.

60-ൽ പരം പുതിയ ഫ്രെയിമുകളാണ് പുതിയ നിരയിൽ. പ്ലാസ്റ്റിക് ഏവിയേറ്റർ, റൗണ്ട്‌സ്, വേഫെയറേഴസ്, കാറ്റ്‌സ്‌ഐ എന്നീ വിഭാഗങ്ങളിലാണ് പുതിയ ഫ്രെയിമുകളെത്തുന്നത്.