കിറ്റ്‌സിൽ 50 പേർക്ക് കാമ്പസ് സെലക്ഷൻ

Posted on: January 11, 2016

KITTS-Logo-Big

കൊച്ചി : കേരള സർക്കാർ സ്ഥാപനമായ കിറ്റ്‌സിൽ50 ൽ പരം വിദ്യാർത്ഥികൾക്ക് കാമ്പസ് പ്ലേസ്‌മെന്റ്. കിറ്റ്‌സിന്റെ തിരുവനന്തപുരം, കൊച്ചി കാമ്പസുകളിൽ എയർപോർട്ട് ഓപറേഷൻ, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സുകൾ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ കാമ്പസ് പ്ലേസ്‌മെന്റിൽ എയർലൈനുകൾ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികൾ, ലോജിസ്റ്റിക്‌സ് കമ്പനികൾ എന്നിവ പങ്കെടുത്തു.

ടെക്‌നിക്കൽ സബ്ജക്റ്റിന് പുറമെ ഇംഗ്ലീഷ് ഭാഷ പഠനം, പേഴ്‌സണാലിറ്റി ഗ്രൂമിങ്ങ് ക്ലാസുകൾ നൽകിയതിനാലാണ് ഇത്രയും നല്ല റിസൽട്ട് ലഭിച്ചതെന്ന് കിറ്റ്‌സ് ഡയറക്ടർ പറഞ്ഞു. ഇപ്പോൾ പങ്കെടുത്ത എല്ലാ കമ്പനികളും വീണ്ടും വരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9995615150 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

TAGS: KITTS |