സുക് ഇസഡ് 1 സ്മാർട്ട്‌ഫോൺ വിപണിയിൽ

Posted on: October 27, 2015

ZUK-Z1-Launch-Big

ദുബായ് : ലെനോവോ ഗ്രൂപ്പിന്റെ ഭാഗമായ സുക് ഇസഡ് 1 സ്മാർട്ട്‌ഫോൺ മിഡിൽഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു. ആദ്യഘട്ടത്തിൽ മിഡിൽഈസ്റ്റിലെ പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ Souq.com മുഖേനെയെ സുക് ഇസഡ് 1 ലഭ്യമാകുകയുള്ളു.

സുക് ഇസഡ് 1 ന്റെ സവിശേഷതകൾ : ഡ്യുവൽ 4ജി സിം. 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, സിനാജെൻ ഓപറേറ്റിംഗ് സിസ്റ്റം. 401 പിപിഐ റെസല്യൂഷനോടുകൂടിയ 1920 x1080 പിക്‌സൽ റെസല്യൂഷൻ, ക്വാൽകോം 801 പ്രോസസർ. 3ജിബി റാം. 64 ജിബി ഇൻബിൽറ്റ് മെമ്മറി. 3.0 യുഎസ്ബി. 4100 എംഎഎച്ച് ബാറ്ററി. മൾട്ടിപ്പിൾ ഫംഗ്ഷനുകൾക്ക് അനുയോജ്യമായ ഹോംബട്ടൺ. ഫിംഗർ പ്രിന്റ് സെൻസർ. എവിയേഷൻ അലുമിനിയം കൊണ്ടുള്ള ഫ്രെയിം. 13 മെഗാപിക്‌സൽ പിൻ ക്യാമറയും 8 മെഗാപിക്‌സൽ വൈഡ് ആംഗിൾ ഫ്രണ്ട് ക്യാമറയും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു. ഗ്രേ, വൈറ്റ് എന്നീ നിറങ്ങളിൽ സുക് ഇസഡ് 1 ലഭ്യമാണ്.

ZUK-Z1-Mobile-Big

സ്വതന്ത്ര ബ്രാൻഡായ സുക്കിന്റെ ആദ്യ ഉത്പന്നമായ ഇസഡ് 1 മൊബൈൽ ഓഗസ്റ്റിലാണ് പുറത്തിറക്കിയത്. സുക് ഇസഡ് 1 ന് ചൈനയിൽ 30 ലക്ഷം മുൻകൂർ ഓർഡർ ലഭിച്ചതായി സുക് മൊബൈൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ജിൻ ചെൻ പറഞ്ഞു. വരും ആഴ്ചകളിൽ യൂറോപ്പ് ഏഷ്യൻ വിപണികളിലും സുക് അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോംടെല്ലുമായി ചേർന്നാണ് യുഎഇയിൽ സുക് ഇസഡ് 1 വിപണിയിൽ എത്തുന്നത്. മിഡിൽഈസ്റ്റ് – ആഫ്രിക്ക മേഖലയിൽ 3,000 ലേറെ ഔട്ട്‌ലെറ്റുകൾ കോംടെൽ ശൃംഖലയിലുണ്ട്.

സുക് ഡിവൈസ് ഹെഡ് ലീ, കോംടെൽ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) ഷാബിർ സായിഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.