May 2024
സുധീന്ദ്രാ മെഡിക്കൽ മിഷനും സ്പാരോ കാർസണും തമ്മിൽ ധാരണ
Posted on: October 6, 2015
കൊച്ചി : പ്രശസ്ത സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ദ്ധൻ അമേരിക്കയിലെ ഡോ. ആദം ഇസഡ് കോട്ടിന്റെ നേതൃത്വത്തിലുള്ള മിഷിഗണിലെ സ്പാരോ കാർസൺ ആശുപത്രിയും ശ്രീ സുധീന്ദ്രാ മെഡിക്കൽ മിഷൻ ആശുപത്രിയും തമ്മിൽ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംബന്ധിച്ച് സഹകരണ കരാർ ഒപ്പുവച്ചു. മുട്ട് മാറ്റിവയ്ക്കൽ രംഗത്തെ ഏറ്റവും നൂതന കണ്ടുപിടുത്തമായ ഫ്രീഡം നീ ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഏറ്റവും യോജിച്ചതാണെന്നും, ഇന്ത്യയിലെ രോഗികൾക്ക് ലഭ്യമാക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഡോ. ആദം പറഞ്ഞു.
അമേരിക്കയിൽ രോഗാരംഭത്തിൽ തന്നെ ചികിത്സ തേടുന്നതിനാൽ മുട്ട് മാറ്റിവയ്ക്കലിന്റെ ആവശ്യകത തുലോം കുറവാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ ഓപറേഷൻ തീയറ്ററിൽ ഡോ. ആദത്തിന്റെ നേത്യത്വത്തിൽ
അരങ്ങേറിയ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കോൺഫറൻസ് ഹാളിൽ സന്നിഹിതരായിരുന്ന വിവിധ ആശുപത്രികളിലെ ഓർത്തോപീഡിക്ക് സർജൻമാർക്ക്, വീഡിയോ ടെലികാസ്റ്റ് വഴി വീക്ഷിക്കാൻ അവസരമൊരുക്കിയിരുന്നു. ഡോ. ആദവുമായി സംവദിക്കുന്നതിനും സാധിച്ചു. ഡോ. ആദത്തിന്റെ നേത്യത്വത്തിൽ സർജൻമാർക്ക് ഏകദിന പ്രൈമറി ആർത്രോപ്ലാസ്റ്റിക് കോഴ്സും നടത്തി.
ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമിയുടെ നവതി പ്രമാണിച്ച് 90 നിർദ്ധനരായ രോഗികൾക്ക് സൗജന്യ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് കരാർ. ചടങ്ങിൽ ശ്രീ സുധീന്ദ്രയിലെ ഓർത്തോപീഡിക്ക് സർജൻ ഡോ. വിനോദ് പത്മനാഭൻ, മെഡിക്കൽ ഡയറക്ടർ ഡോ. എം. ഐ. ജുനൈദ് റഹ്മാൻ, ബോർഡ് ജനറൽ സെക്രട്ടറി മനോഹർ പ്രഭു എന്നിവർ പങ്കെടുത്തു.
TAGS: Dr. Adam Z. Cote | Sparrow Carson Hospital | Sree Sudheendra Medical Mission | Sree Sudheendra Theertha Swamiji |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍