പാനസോണിക് സീറോ ഓയിൽ മൈക്രോവേവ് അവനുകൾ

Posted on: September 10, 2015

Panasonic-zero-oil-Microwav

കൊച്ചി : പാനസോണിക് രണ്ടു പുതിയ സീറോ ഓയിൽ മൈക്രോവേവ് അവനുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. സീറോ ഓയിൽ റെസീപ്പികൾ കൂടെ ലഭ്യമാക്കുന്ന ഇവ ആരോഗ്യകരമായ എണ്ണ രഹിത ജീവിത രീതിക്ക് ഉതകും വിധമാണ് പുറത്തിറക്കിയിരിക്കുന്നത്.

121 മെനു പ്രീ ലോഡ് ചെയ്താണ് ഇതു വിപണിയിലെത്തുന്നത്. 20 ലിറ്റർ എൻ.എൻ. – സി.ടി. 265, 27 ലിറ്റർ എൻ.എൻ.-സി.ടി. 645 എം. എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ വിഭവങ്ങൾ ആധുനീകതയുടെ പിൻബലത്തിൽ തയാറാക്കാൻ സഹായിക്കുന്നതാണ് 64 ഇന്ത്യൻ മെനു ഉൾപ്പെടെ 131 ഓട്ടോ കുക്ക് മെനു ഉള്ള എൻ.എൻ.-സി.ടി. 645 എം. മോഡൽ.

എൻ.എൻ.-സി.ടി. 645 മോഡലിലും 121 മെനു ആണു ലഭ്യമാക്കിയിട്ടുള്ളത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ കൂടുതൽ ബോധവാൻമാരാകുന്ന ഇക്കാലത്ത് അതിനനുസൃതമായ ഉത്പന്നങ്ങളാണ് പാനസോണിക് അവതരിപ്പിക്കുന്നതെന്ന് പാനസോണിക് ഇന്ത്യാ ഹോം അപ്ലയൻസസ് മേധാവി ഗൗരവ് മിനോച്ച ചൂണ്ടിക്കാട്ടി.