പാനസോണിക്ക് ഓണം ഓഫറുകൾ

Posted on: August 18, 2015

Panasonic-blue-logo-big

കൊച്ചി : പാനസോണിക്ക് വിപുലമായ ഓണം ഓഫറുകൾ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. എക്‌സ്‌ടെന്റഡ് വാറണ്ടിയോടു കൂടിയ വിപുലമായ എൽഇഡി ഉത്പന്ന നിരയാണ് കമ്പനി അവതരിപ്പിക്കുന്നത്. 32 ഇഞ്ചിനു മുകളിലേക്കുള്ള എല്ലാ ഇനം എൽഇഡി വിഭാഗങ്ങൾക്കും 1 + 1 വർഷ കോംപ്രഹെൻസീവ് വാറണ്ടി, 42 ഇഞ്ചിനു മുകളിലേക്കുള്ള എല്ലാ ഇനം എൽഇഡികൾക്കും 1 + 2 വർഷ കോംപ്രഹെൻസീവ് വാറണ്ടിയും പാനസോണിക്ക് നൽകും.

എല്ലാ ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾക്കും പത്തു വർഷത്തെ മോട്ടോർ വാറണ്ടി, ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡ് ആൻഡ് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾക്കും സർഫ് എക്‌സൽ ഗിഫ്റ്റ് പാക്കും ലോൺട്രി ബാഗും, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾക്ക് സർഫ് എക്‌സൽ ഗിഫ്റ്റ് പാക്ക് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ബോട്ടം മൗണ്ടഡ് റെഫ്രിജറേറ്ററുകളുടെ കംപ്രസറുകൾക്ക് 10 വർഷം വാറണ്ടി, ഡയറക്ട് കൂൾ റെഫ്രിജറേറ്ററുകൾക്ക് ഫ്രഷ് ബോക്‌സ് കിറ്റ്, എല്ലാ മൈക്രോ വേവ് അവനുകൾക്കും സ്റ്റാർട്ട് അപ് കിറ്റും റെസീപ്പി ബുക്കും, പരമ്പരാഗത മൈക്രോ വേവ് അവനുകൾക്ക് 1 + 2 വർഷ വാറണ്ടി, ഇൻവർട്ടർ എയർ കണ്ടീഷണറുകൾക്ക് സൗജന്യ ഇൻസ്റ്റലേഷൻ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഓഗസ്റ്റ് 31 വരെയാണ് ഓഫറുകൾ നിലവിലുള്ളത്. ഈ കാലയളവിൽ കോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് മൂന്നു മണിക്കൂറിനകം ഇൻസ്റ്റലേഷനും സംതൃപ്തി പരിശോധനയും ലഭ്യമാക്കും. ഓണക്കാലത്ത് തങ്ങളുടെ വിപണി വിഹിതം 15 ശതമാനമായി വർധിപ്പിച്ച് 150 കോടി രൂപയുടെ വിറ്റുവരവു കൈവരിക്കാനാണ് പാനസോണിക്ക് ലക്ഷ്യമിടുന്നതെന്ന് ബ്രാഞ്ച് മാനേജർ റോബി ജോസഫ് ദേവസ്യ ചൂണ്ടിക്കാട്ടി.