സെൻസൊഡൈൻ ബോധവത്ക്കരണ പരിപാടി

Posted on: August 12, 2015

Sensodyne-Big

കൊച്ചി : പല്ല് പുളിപ്പിനെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള സമഗ്രമായ തീവ്രയജ്ഞ പരിപാടി ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്റെ ടൂത്ത് പേസ്റ്റ് ബ്രാൻഡായ സെൻസൊഡൈൻ തുടക്കം കുറിച്ചു.

ഇന്ത്യയിലെ 15-60 പ്രായപരിധിയിൽപ്പെട്ട 35 ശതമാനം ജനങ്ങളും സെൻസിറ്റിവിറ്റിയുടെ ദോഷഫലങ്ങൾ അനുഭവിക്കുന്നവരാണ്. മരണം വരെ പല്ല് പുളിപ്പും അതിന്റെ അസ്വസ്തതകളുമായി ജീവിക്കുന്നവരാണ് ഇവരിൽ ഭൂരിപക്ഷവും. ഈ ജീവിതരീതി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് സെൻസൊഡൈൻ ബോധവത്കരണ പരിപാടി ആരംഭിക്കുന്നതെന്ന് ഗ്ലാക്‌സോ സ്മിത്ത് ക്ലൈൻ മാർക്കറ്റിംഗ് ഡയറക്ടർ പ്രശാന്ത് പാണെ്ഡ പറഞ്ഞു.