ഹൈ പ്രഷർ ഹോം കാർ വാഷറുമായി ബോഷ്

Posted on: August 6, 2015

Bosch-Car-wash-AQT-33-11-Biകൊച്ചി : ബോഷ് പവർ ടൂൾസിന്റെ ഹൈ പ്രഷർ ഹോം കാർ വാഷർ എക്യൂടി 33-11 വിപണിയിലെത്തി. മഴക്കാലത്തെ മുന്നിൽ കണ്ട് നിർമ്മിച്ചിരിക്കുന്ന എക്യൂടി 33-11 വാഹനങ്ങളിലെ ചെളി അകറ്റാനും വീടിന്റെ തറ, അകത്തളങ്ങൾ എന്നിവ എളുപ്പത്തിൽ വൃത്തിയാക്കാനും സഹായിക്കുന്നു.

എക്യൂടി 33-11 കൂടാതെ മൂന്ന് വ്യത്യസ്ത വാഷർ മോഡലുകൾ കൂടി ബോഷ് പുറത്തിറക്കിയിട്ടുണ്ട്. പ്രഷർ, മോട്ടോർ പവർ, ഫ്‌ളോറേറ്റ് എന്നിവ വ്യത്യാസപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന വാഷറുകൾ നിരപ്പല്ലാത്ത പ്രതലങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്നു. 10,500 മുതൽ 18,000 രൂപ വരെയാണ് വില.

ജെറ്റ് ഫാൻ നോസിൽ, ലാൻസ്, വാട്ടർ ഫിൽറ്റർ, 3 മീറ്റർ ഹൈ പ്രെഷർ ഹോസ്, 450 മില്ലി ലിറ്റർ ഹൈ പ്രഷർ ഫോം നോസിൽ എന്നിവയോടു കൂടിയാണ് എക്യൂടി 33-11 വാഷർ വിപണിയിലെത്തുന്നത്. വാഷറിനോടൊപ്പം ഉപയോഗിക്കുന്ന എല്ലാവിധ ആക്‌സസറികളും വാഷറിൽ തന്നെ ഒതുക്കിവെയ്ക്കാൻ സഹായിക്കുന്ന ഡിസൈനാണ് എക്യൂടി 33-11 ന്റേത്. ജർമനയിലെ ഹാംബർഗിൽ നടന്ന ഇഫ് ഡിസൈൻ അവാർഡിൽ, 2015 ലെ മികച്ച ഡിസൈനായി എക്യൂടി 33-11 തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.