ഹോണ്ട ലിവോ വിപണിയിൽ

Posted on: July 21, 2015
ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് പ്രസിഡന്റ് കിയറ്റ മുരമറ്റ്‌സുവും വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്്) വൈ. എസ്. ഗുലേരിയയും ചേർന്ന് ഹോണ്ട ലിവോ ഡൽഹിയിൽ വിപണിയിലിറക്കുന്നു.

ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് പ്രസിഡന്റ് കിയറ്റ മുരമറ്റ്‌സുവും വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് ) വൈ. എസ്. ഗുലേരിയയും ചേർന്ന് ഹോണ്ട ലിവോ ഡൽഹിയിൽ വിപണിയിലിറക്കുന്നു.

കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ 110 സിസി ലിവോ ബൈക്ക് വിപണിയിലെത്തിച്ചു. ഹോണ്ട ഈ വർഷം അവതരിപ്പിക്കുന്ന ഒൻപതാമത്തെ ഇരുചക്ര വാഹനമായ ലിവോ. സെൽഫ്-ഡ്രം-അലോയ്, സെൽഫ്-ഡിസ്‌ക് – അലോയ് എന്നീ രണ്ട് മോഡലുകളിൽ ലഭ്യമാണ്. സെൽഫ്-ഡ്രം-അലോയിയുടെ വില 52,989 രൂപയും സെൽഫ് – ഡിസ്‌ക് – അലോയിയുടേത് 55,489 രൂപയുമാണ് (എക്‌സ്-ഷോറൂം, ഡൽഹി).

Honda-Livo-Big

ഇരുചക്ര വാഹന മേഖലയിലേക്ക് പുതുതായി കടന്നു വരുന്നവരെ ലക്ഷ്യമിട്ടുള്ള ലിവോയുടെ ഹോണ്ട ഇക്കോ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ 110 സിസി ഫോർ-സ്‌ട്രോക്ക് എൻജിൻ ലിറ്ററിന് 74 കിലോമീറ്റർ മൈലേജ് ലഭ്യമാക്കുന്നു. അത്‌ലറ്റിക് ബ്ലു മെറ്റാലിക്, പേൾ അമേസിങ് വൈറ്റ്, സൺസെറ്റ് ബ്രൗൺ മെറ്റാലിക്, ബ്ലാക്ക് എന്നീ നാല് നിറങ്ങളിൽ ലിവോ ലഭ്യമാണ്.

ഈ വർഷം 15 ഇരുചക്ര വാഹനങ്ങളിറക്കുമെന്ന ഹോണ്ടയുടെ വാഗ്ദാനത്തിലേക്കുള്ള വലിയൊരു ചുവടുവയ്പാണ് ലിവോയെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് കിയറ്റ മുരമറ്റ്‌സു പറഞ്ഞു. മികവും ഇന്ധന ക്ഷമതയും ഒരേ സമയം ലഭ്യമാക്കുന്ന ബൈക്കാണ് ലിവോയെന്ന് കമ്പനി സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്)
വൈ.എസ്. ഗുലേരിയയും അഭിപ്രായപ്പെട്ടു.