ലുലുമാളിൽ രക്തദാന ക്യാമ്പ് നടത്തി

Posted on: June 15, 2015
കൊച്ചി ലുലുമാളിൽ നടന്ന രക്തദാന ക്യാമ്പ് നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മ ഉദ്ഘാടനം ചെയ്യുന്നു. അബ്ദുള്ള മാളിയേക്കൽ, എൻ.ബി. സ്വരാജ്, ഡോ. വീണ ഷേണായി, എം.ഡി. ജയൻ, ഷിബു ഫിലിപ്പ് എന്നിവർ സമീപം.

കൊച്ചി ലുലുമാളിൽ നടന്ന രക്തദാന ക്യാമ്പ് നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മ ഉദ്ഘാടനം ചെയ്യുന്നു. അബ്ദുള്ള മാളിയേക്കൽ, എൻ.ബി. സ്വരാജ്, ഡോ. വീണ ഷേണായി, എം.ഡി. ജയൻ, ഷിബു ഫിലിപ്പ് എന്നിവർ സമീപം.

കൊച്ചി : ലോകരക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി ലുലുമാളിൽ അമൃത ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. സിനിമാ നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

അമൃത ആശുപത്രി ബ്ലഡ് ബാങ്ക് മേധാവി ഡോ. വീണ ഷേണായി രക്തദാന ബോധവത്ക്കരണത്തിന് നേതൃത്വം നൽകി. ലുലുഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, വൺ ഇന്ത്യാ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, അമൃത ആശുപത്രി ക്യാംപ് കോ-ഓർഡിനേറ്റർ എം.ഡി. ജയൻ എന്നിവർ പ്രസംഗിച്ചു.

ലുലുമാളിൽ രജിസ്റ്റർ ചെയ്തവരെ അമൃത ആശുപത്രിയിൽ എത്തിച്ചാണ് രക്തദാനം നിർവഹിച്ചത്. അമൃത ആശുപത്രിയിൽ നടന്ന ക്യാമ്പിൽ 260-ലേറെ പേർ പങ്കെടുത്തു.