കൊശമറ്റം ഫിനാന്‍സ് കടപ്പത്രങ്ങളുടെ ഇഷ്യൂ ആരംഭിച്ചു

Posted on: January 3, 2024

കൊച്ചി : ബാങ്കിതര ധനകാര്യസ്ഥാപനമായ കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി) ഇഷ്യൂ ആരംഭിച്ചു. ഇരുപത്തിയൊന്‍പതാമത് എന്‍സിഡിയാണിത്. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായാണ് വിപണിയില്‍ എത്തുന്നത്.

12 വരെ അപേക്ഷിക്കാം. 200 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. വിവിധ കാലാവധികളിലായി എട്ടു പദ്ധതികളുള്ള കടപ്പതങ്ങള്‍ക്ക് ആകര്‍ഷകമായ പലിശനിരക്കുണ്ട്. ഇവ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.

ഡീമാറ്റ് കടപ്പത്ര സമാഹരണത്തില്‍ നിക്ഷേപിക്കാന്‍ അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മതി. ഓണ്‍ലൈന്‍ ആയും നിക്ഷേപിക്കാം. കടപ്പത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക മുഖ്യമായും കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ളതാണന്ന് കൊശമറ്റം ഫിനാന്‍സ്‌ചെയര്‍മാനും എംഡിയുമായ മാത്യു കെ. ചെറിയാന്‍ അറിയിച്ചു.