കൊട്ടക് 1000 കോടിയുടെ നിക്ഷേപം സമാഹരിച്ചു

Posted on: November 6, 2023

കൊച്ചി : കൊട്ടക് ഐക്കോണിക് ഫണ്ട് 1000 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചതായി കൊട്ടക് മാനേജേഴ്‌സ് ലിമിറ്റഡ് അറിയിച്ചു. നിക്ഷേപ മേഖലയിലെ വര്‍ധിച്ചു വരുന്ന ചാഞ്ചാട്ടവും മാറിക്കൊണ്ടിരിക്കുന്ന വിപണി അന്തരീക്ഷവും നിക്ഷേപ മേഖലയില്‍ സ്ഥിരത നിലനിര്‍ത്തുക എന്നതു നിക്ഷേപകര്‍ക്ക് പ്രയാസമേറിയ കാര്യമാണ്. ഇത് വിപണി കാലഘട്ടത്തില്‍ ഉടനീളം നിക്ഷേപ പദ്ധതികള്‍ രൂപം നല്‍കുന്നതിനും ഇവ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും മുതല്‍മുടക്കുന്നവര്‍ക്കു വെല്ലുവിളി സൃഷ്ടിക്കുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫണ്ട് അതിന്റെ അച്ചടക്കമുള്ള ചട്ടക്കൂടിലൂടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനരീതികളിലൂടെയും റിസ്‌ക് മാനേജ്‌മെന്റ് ഉപയോഗിച്ച് പൊതുജനങ്ങളുടെ നിക്ഷേപം ശരിയായ രീതിയില്‍ നിക്ഷേപിച്ച് നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ കൊട്ടക് പരിഹരിക്കുന്നു. ഓപ്പണ്‍ എന്‍ഡ് ഫണ്ട് ഒരു മള്‍ട്ടി അഡൈ്വസര്‍ പോര്‍ട്ട്‌ഫോളിയോ സൊലൂഷനായിട്ടാണ് ഇതുവരെ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. യുഎസ്, യുകെ, സിംഗപ്പൂര്‍, ഡിഐഎഫ്‌സി, ഹോങ്കോംഗ് എന്നിവയുള്‍പ്പെടെ 5 ഓഫ്‌ഷോര്‍ അധികാരപരിധിയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കാനും ഫണ്ടിന് കഴിയും.

എയുഎമ്മില്‍ 1000 കോടിയുടെ പുതിയ നിക്ഷേപം എത്തിയത് കമ്പനിയുടെ അചഞ്ചലമായ അര്‍പ്പണബോധവും പ്രതിരോധശേഷിയും നിക്ഷേപകന്റെ വിശ്വാസവുമാണെന്ന് സൂചിപ്പിക്കുന്നതെന്ന് കൊട്ടക് അള്‍ട്ടര്‍നേറ്റ് അസറ്റ് മാനേജേഴ്‌സ് ലിമിറ്റഡിലെ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് സ്ട്രാറ്റജി സിഇഒ ലക്ഷ്മി അയ്യര്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കാന്‍ സൗകര്യപ്രദമായ നിക്ഷപ പ്ലാറ്റ്‌ഫോം കമ്പനി വാഗ്ദാനം ചെയ്യുന്നതായി ഡിസ്‌ക്രിഷണറി പോര്‍ട്ട് ഫോളിയോ സൊലൂഷന്‍സ് മേധാവി നിശാന്ത് കുമാറും പറഞ്ഞു.

TAGS: Kotak Fund |