ഭവന നിര്‍മ്മാണത്തിനായി ശ്രീറാം പ്രോപ്പര്‍ട്ടീസ് – കൊട്ടക്ക് ഫണ്ടുമായി സഹകരിക്കുന്നു

Posted on: February 28, 2019

മുംബൈ : റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശ്രീറാം പ്രോപ്പര്‍ട്ടീസ് കൊട്ടക്ക് അഫോര്‍ഡബിള്‍ ഹൗസിംഗ് ഫണ്ടുമായി സഹകരിക്കുന്നു. കൊല്‍ക്കത്തയിലെ ഉത്താര്‍പാറയിലെ ശ്രീറാം ഗ്രാന്റ് സിറ്റിയുടെ, ശ്രീറാം ഗ്രാന്റ് 2 എന്ന പേരിലുള്ള താങ്ങാവുന്ന നിരക്കിലുള്ള ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് വേണ്ടിയാണ് സഹകരണം.

കൊട്ടക്ക് അഫോര്‍ഡബിള്‍ ഹൗസിംഗ് ഫണ്ട് പദ്ധതിയില്‍ 400 ദശലക്ഷം രൂപ നിക്ഷേപിക്കും. 2.1 ദശലക്ഷം ചതുരശ്രയടി ആകെ വിസ്തീര്‍ണമുള്ള 3000 യൂണിറ്റുകളുള്ള താങ്ങാവുന്ന നിരക്കിലുള്ള ഭവന പദ്ധതിയാണ് ശ്രീറാം ഗ്രാന്റ് 2. 33 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ശ്രീറാം ഗ്രാന്റ് സിറ്റിയോടനുബന്ധിച്ച് നടപ്പാക്കുന്ന പദ്ധതി 2019ല്‍ പൂര്‍ത്തിയാക്കും.

കൊട്ടക്ക് അഫോര്‍ഡബിള്‍ ഹൗസിംഗ് ഫണ്ടുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ശ്രീറാം പ്രോപ്പര്‍ട്ടീസ് ചെയര്‍മാനും എംഡിയുമായ എം. മുരളി പറഞ്ഞു. ശ്രീറാം ഗ്രാന്റ് സിറ്റി ഒരു വലിയ വികസന പദ്ധതിയാണെന്നും താങ്ങാവുന്ന നിരക്കിലുള്ള ഭവനങ്ങള്‍ നമ്മുടെ രാജ്യത്തിന് ആവശ്യമുണ്ടെന്നും കൊട്ടക്ക് അഫോര്‍ഡബിള്‍ ഹൗസിംഗ് ഫണ്ട് എംഡിയും സിഇഒയുമായ ശ്രീനിവാസന്‍ പറഞ്ഞു.