യുടിഐ ഇന്നൊവേഷന്‍ ഫണ്ട് അവതരിപ്പിച്ചു

Posted on: September 26, 2023

കൊച്ചി : യുടിഐ മ്യൂചല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് പുതുതലമുറാ സംരംഭങ്ങളുടെ നേട്ടം ലഭ്യമാക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഓഹരി പദ്ധതി യുടിഐ ഇന്നൊവേഷന്‍ ഫണ്ട് അവതരിപ്പിച്ചു.

ഇന്നൊവേഷന്‍ പ്രമേയമായുള്ള സെപ്റ്റംബര്‍ 25-ന് ആരംഭിച്ച പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ അഞ്ചു വരെ തുടരും. നിഫ്റ്റി 500 ടിആര്‍ഐ ആണ് അടിസ്ഥാന സൂചിക.

5000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപവും നടത്താം.

 

TAGS: UTI |