അപ്സ്റ്റോക് ഇന്‍വെസ്റ്റ് റൈറ്റ് അവതരിപ്പിച്ചു

Posted on: April 4, 2023

കൊച്ചി : നിക്ഷേപങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാനായി മുന്‍നിര ഡിജിറ്റല്‍ നിക്ഷേപ സ്ഥാപനമായ അപ്സ്റ്റോക് ഇന്‍വെസ്റ്റ് റൈറ്റ് കാമ്പെയിനു തുടക്കം കുറിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണോടനുബന്ധിച്ചാവും കാമ്പെയിന്റെ തുടക്കം. ടാറ്റാ ഐപിഎല്ലിന്റെ ഔദ്യോഗിക പാര്‍ട്ട്ണറാണ് അപ്സ്റ്റോക്. സ്റ്റാര്‍ട്ട് കര്‍കേ േേദേഖാ എന്ന പേരിലുള്ള മുന്‍ ഐപിഎല്‍ കാമ്പെയിനു തുടര്‍ച്ചയായാണ് അപ്സ്റ്റോകിന്റെ പുതിയ കാമ്പെയിന്‍.

നിക്ഷേപം വൈവിധ്യവല്‍ക്കരിക്കാനുള്ള വന്‍ അവസരങ്ങളാണ് മ്യൂചല്‍ ഫണ്ടുകള്‍ നല്‍കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ അപ്സ്റ്റോക് സഹ സ്ഥാപക കവിത സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

 

TAGS: Upstox |