എല്‍ഐസി ഐപിഒയ്ക്ക് അപ്‌സ്റ്റോക്‌സ് വഴി അപേക്ഷിക്കാം

Posted on: May 3, 2022

കൊച്ചി : മെയ് നാലു മുതല്‍ നടക്കുന്ന എല്‍ഐസി പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അപ്‌സ്റ്റോക്‌സ് വഴി ലളിതമായ പ്രക്രിയയിലൂടെ അപേക്ഷിക്കാം. അപ്‌സ്റ്റോക്‌സ് ആപ്പിലോ വെബ്‌സൈറ്റിലോ ലോഗിന്‍ ചെയ്ത് ഐപിഒ വിഭാഗം തെരഞ്ഞെടുക്കണം.

അപേക്ഷാ വിവരങ്ങള്‍ നല്‍കി മൂന്ന് ബിഡുകള്‍ വരെ സമര്‍പ്പിക്കാം. അപേക്ഷാ വിവരങ്ങള്‍ സ്ഥിരീകരിച്ച് യുപിഐ മാന്‍ഡേറ്റ് സ്വീകരിച്ച് ഫ്രണ്ട് ബ്ലോക്ക് ചെയ്യണം. ഇതോടെ ഐപിഒ അപേക്ഷാ പ്രക്രിയ പൂര്‍ണ്ണമാകും. അപ്‌സ്റ്റോക്‌സ് ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് വഴിയും ഐപിഒ അപേക്ഷ സമര്‍പ്പിക്കാം. എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളാണ് ഐപിഒ വഴി ലഭ്യമാക്കിയിട്ടുള്ളത്.

TAGS: Upstox |