എസ്എംബികള്‍ക്ക് 69 ലക്ഷം രൂപ വരെയുള്ള എഡബ്ല്യുഎസ് പ്രമോഷണല്‍ ക്രെഡിറ്റുകള്‍

Posted on: March 13, 2023

കൊച്ചി : ഇന്ത്യയിലെ എസ്എംബികളുടെ ഡിജിറ്റലൈസേഷനു തുടക്കം കുറിക്കാനും അവയുടെ ചെലവ് ചുരുക്കാന്‍ സഹായിക്കാനും ലിഫ്റ്റ് പ്രോഗ്രാം ആരംഭിച്ച് ആമസോണ്‍ വെബ്സര്‍വീസസ്. രാജ്യത്തെ എസ്എംബികള്‍ക്ക് 69 ലക്ഷം രൂപ വരെയുള്ള എഡബ്ല്യുഎസ് പ്രമോഷണല്‍ ക്രെഡിറ്റുകള്‍ ലഭ്യമാണ്.

80 മുതല്‍ 625 കോടി വരെ വാര്‍ഷികവരുമാനമുള്ള ഇടത്തരം, വന്‍കിട ബിസിനസുകളെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച എസ്എംബികളെ സഹായിക്കുന്നതിനുള്ള പദ്ധതിയാണിത്. പ്രോഗ്രാമില്‍ ചേരുന്ന പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് 12 മാസത്തേക്കായി എഡബ്ല്യുഎസ് പ്രൊമോഷണല്‍ ക്രെഡിറ്റുകളുടെ ഒരു സ്റ്റാര്‍ട്ടര്‍ പായ്ക്ക് ലഭിക്കും. ഇത് ആഗോളതലത്തില്‍ഏറ്റവും സമഗ്രവും വിശാലമായി അംഗീകരിക്കപ്പെട്ടതുമായ ക്ലൗഡ് പ്ലാറ്റ്‌ഫോമായ എഡബ്ല്യുഎസില്‍ പൂര്‍ണമായി ഫീച്ചര്‍ചെയ്ത 200 സേവനങ്ങളിലേക്കും ആക്‌സസ് നല്‍കുന്നു.

അനുബന്ധ ചെലവുകളെക്കുറിച്ച് ആകുലപ്പെടാതെ, എഡബ്ല്യൂഎസ് സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ അര്‍ഹരായ എസ്എംബികളെ പ്രോഗ്രാം സഹായിക്കും. എഡബ്യൂഎസ് സേവനങ്ങള്‍ക്ക് ബില്‍ ചെയ്യപ്പെടുന്ന അവരുടെ ആദ്യത്തെ ഒരു ഡോളര്‍ അവരുടെഅക്കൗണ്ടിലെ 750 യുഎസ് ഡോളര്‍ (62,000 ഇന്ത്യന്‍ രൂപ) തുല്യമായ എഡബ്ല്യുഎസ് പ്രമോഷണല്‍ ക്രെഡിറ്റുകള്‍ അണ്‍ലോക്ക് ചെയ്യും.

കൂടാതെ എഡബ്ല്യുഎസ് സേവനങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതനുസരിച്ച് അവരുടെ ബില്‍ ഓറ്റ് ചെയ്യുന്നതിനാവശ്യമായ എഡബ്ല്യുഎസ് പ്രൊമോഷണല്‍ ക്രെഡിറ്റുകള്‍, പരമാവധി 83,500 യുഎസ്‌ഡോളര്‍ (69 ലക്ഷം ഇന്ത്യന്‍പ) വരെ 12 മാസക്കാലത്തേക്ക് ലഭിക്കും.