10,000 കോടി വളര്‍ച്ച ലക്ഷ്യവുമായി യൂണിയന്‍ എ.എം.സി.

Posted on: January 14, 2021

കൊച്ചി: യൂണിയന്‍ എ.എം.സി. തങ്ങളുടെ എ.യു.എം. (അസറ്റ് അണ്ടര്‍ മാനേജ്മെന്റ്) വളര്‍ച്ച ഇരട്ടിയാക്കുന്നു. ബി 30 നഗരങ്ങളില്‍നിന്നുള്ള വളര്‍ച്ചയോടെ എ.യു.എം. 10,000 കോടിയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

2020 നവംബറിലെ ശരാശരി എ.യു.എമ്മില്‍ ഏകദേശം 39 ശതമാനം പങ്കാളിത്തവും ബി 30 നഗരങ്ങളില്‍നിന്നായിരുന്നു. 2018 നവംബറിലെ എ.യു.എമ്മിന്റെ ഏകദേശം മൂന്ന് ശതമാനം നോണ്‍ അസോസിയേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് വഴി ആയിരുന്നു. 2020 നവംബറില്‍ ഇത് 11 ശതമാനമായി ഉയര്‍ന്നു.

TAGS: Union AMC |