ഭാരത് ഇടിഎഫില്‍ എത്തിയത് 10,000 കോടി രൂപ

Posted on: July 19, 2020

കൊച്ചി : ഭാരത് ബോണ്ട് ഇടിഎഫില്‍ രണ്ടാം ഘട്ടം എത്തിയത് 10,000 കോടി രൂപയോളം നിക്ഷേപം. 3,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്താണ് ഇത്രയും തുക എത്തിയത്.

എല്ലാ വിഭാഗം നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദീപം) സെക്രട്ടറി അറിയിച്ചു.

നിക്ഷേപത്തിന്റെ കണക്കുകള്‍ തിങ്കളാഴ്ചയാണ് പുറത്തു വിടുക. മൂന്ന് വര്‍ഷം, 10 വര്‍ഷം എന്നിങ്ങനെ നിശ്ചിത കാലാവധിയുള്ള രണ്ട് ഇടിഎഫുകളാണ് പുറത്തിറക്കിയത്.
പൊതുമേഖലാ കമ്പനികളുടെ ട്രിപ്പിള്‍ – എ റേറ്റിംഗ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക.