ഭാരത് ബോണ്ട് ഇ. ടി. എഫ്. 14 മുതല്‍

Posted on: July 5, 2020

കൊച്ചി : ഭാരത് ബോമ്ട് ഇ. ടി. എഫിലേക്കുള്ള രണ്ടാം ഘട്ട നിക്ഷേപ സമാഹരണം ജൂലായ് 14 ന് ആരംഭിക്കും. 17 വരെയാണ് നിക്ഷേപ സമാഹകരണം നടക്കുക. ഇത്തവണ 14,000 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

2025 ഏപ്രില്‍, 2031 ഏപില്‍ എന്നീ കാലാവധികളിലുള്ള രണ്ട് ഭാരത് ബോണ്ട് ഇ. ടി. എഫുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 25 ശതമാനമാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. എഡെല്‍വീസ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഭാരത് ബോണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.

സമാഹരിക്കപ്പെടുന്ന ഫണ്ട് എ. എ.എ. റേറ്റിംഗ് ഉള്ള പൊതുമേഖലാ സ്ഥാപനങ്ങലുടെ ബോണ്ടുകളിലാണ് നിക്ഷേപിക്കുക. ഡിമാറ്റ് അക്കൗണ്ടില്ലാത്ത നിക്ഷേപകര്‍ക്കായി സമാന മെച്യൂരിറ്റി കസാലാവധികളുള്ള ഭാരത് ബോണ്ട് ഫണ്ട് ഓഫ് ഫണ്ടും അവതരിപ്പിക്കും. 2019 ഡിസംബറില്‍ നടത്തിയ ഭാരത് ബോണ്ട് ഇ. ടി. എഫിന്റെ പ്രഥമ നിക്ഷേപ സമാഹകരം വന്‍ വിജയമായിരുന്നു.