ഈടില്ലാത്ത വായ്പ പദ്ധതി : ആത്മനിര്‍ഭന്‍ പാക്കേജ് പ്രയോജനപ്പെടുത്തണമെന്ന് കെ. എസ്.എസ്.ഐ.എ.

Posted on: June 26, 2020

കൊച്ചി : ആത്മനിര്‍ഭന്‍ പാക്കേജില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഈടില്ലാത്ത വായ്പ സ്‌കീം (ഗാരന്റീഡ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍-ജി.ഇ.സി.എല്‍) കഴിയുന്നതും വേഗത്തില്‍ കേരളത്തിലെ ചെറുകിട സംരംഭങ്ങള്‍ (എം.എസ്.എം.ഇ) പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ. എസ്.എസ്.ഐ.എ.)

മൂന്നു ലക്ഷം കോടി രൂപയുടെ വായ്പയാണ് ഈ സ്‌കീമിനു കീഴില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ എം.എസ്.എം.ഇ. സ്ഥാപനങ്ങള്‍ ഇത് ഉപയോഗപ്പെടുത്തിയാല്‍ കേരളത്തിലെ വ്യവസായികള്‍ക്ക് വായ്പ ലഭിക്കാതെ വരുമെന്നും അസോസിയേഷന്‍ അറിയിച്ചു.

100 ശതമാനം ഗാരന്റി സര്‍ക്കാര്‍ ഉറപ്പു നല്‍കുന്ന വായ്പാ സ്‌കീമാണിത്. പ്രോസസിംഗ് ഫീസ്, അപ്പ് ഫ്രണ്ട് ഫീസ് തുടങ്ങിയ ബാങ്കിന്റെ സര്ഡവീസ് ചാര്‍ജുകളൊന്നും ബാധകമല്ല. കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മോര്‍ട്ട്‌ഗേജ് ചാര്‍ജ് മാത്രം നല്‍കേണ്ടിവരും. ഇത് മൊത്തം വായ്പയുടെ 0.1 ശതമാനം അല്ലെങ്കില്‍ പരമാവധി 10,000 രൂപയാണ്. പരമാവധി മോര്‍ട്ട്‌ഗേജ് ചാര്‍ജ് ആയിരം രൂപയാക്കി കുറയ്ക്കണമെന്നും അസോസിയേഷന്‍ സര്‍ക്കാരിനോട് അവശ്യപ്പെട്ടിട്ടുണ്ട്.