ഗോൾഡ് ബോണ്ടുകൾ വാങ്ങാൻ എൻഎസ്ഇ ഇലക്ട്രോണിക് മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോം

Posted on: July 18, 2016

Gold--Bonds-Big

കൊച്ചി : നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഇലക്ട്രോണിക് മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോം വഴി സ്വർണ ബോണ്ട് നാലാം സീരീസ് വിൽപ്പന ആരംഭിച്ചു. പൊതുജനങ്ങൾക്കു ജൂലൈ 22 വരെ നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം നിന്നും സ്വർണ ബോണ്ട് സ്വന്തമാക്കാം. ആർബിഐ നോട്ടിഫിക്കേഷൻ പ്രകാരം 2.75 ശതമാനമാണ് പലിശ നിരക്ക്. സ്വർണം ഗ്രാമിന് 3119 രൂപയാണ് വിൽപ്പന വില.

സ്വർണ ബോണ്ടിന് ഏറ്റവും കുറഞ്ഞത് ഒരു ഗ്രാമും കൂടിയത് 500 ഗ്രാമിനും അപേക്ഷിക്കാം. എട്ടു വർഷത്തേക്കാണ് നിക്ഷേപ കാലാവധി. അഞ്ചു വർഷത്തിനു ശേഷം മുൻകൂറായി നിക്ഷേപം പിൻവലിക്കാം. സ്വർണം വാങ്ങാതെ തന്നെ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ വിപണി വിലയുടെ അത്രയും തുക ആർബിഐ നിശ്ചയിച്ചിട്ടുള്ള പലിശ സഹിതം സ്വന്തമാക്കാം.