പി. വി. തമ്പി പരിസ്ഥിതി പുരസ്‌കാരം ശ്യാംകുമാറിന്

Posted on: October 31, 2020

കൊച്ചി : ആദ്യകാല പത്ര പ്രവര്‍ത്തകനും പരിസ്ഥതിവാദിയുമായിരുന്ന പി. വി. തമ്പിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പരിസ്ഥിതി പുരസ്‌ക്കാരം പാലക്കാട്ടെ എം. ശ്യാംകുമാറിന്. തേങ്കുറിശ്ശിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്.

പരിസ്ഥി സംബന്ധമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. എന്‍വയോണ്‍മെന്റ് മോണിറ്ററിംഗ് ഫോറം ഏര്‍പ്പെടുത്തിയതാണ് പുരസ്‌ക്കാരം. നവംബറില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിയില്‍ പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് ഫോറം സെക്രട്ടറി ഡോ. സി. ജെ. ജോണ്‍ പറഞ്ഞു.

TAGS: UR BANK |