മണപ്പുറം ഫൗണ്ടേഷൻ പരിസ്ഥിതി ദിനം ആചരിച്ചു

Posted on: June 7, 2020

വലപ്പാട് : മണപ്പുറം ഫൗണ്ടേഷന്‍, വലപ്പാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കോതകുളത്തിന് സമീപം ലോക ഭൗമ ദിനത്തില്‍ നട്ട കണിക്കൊന്ന ചെടികള്‍ക്ക് സംരക്ഷണ കവചം തീര്‍ത്തുകൊണ്ട് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. കെ തോമസ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമനന്ദകുമാര്‍ മുഖ്യാതിഥിയായി.

മണപ്പുറം ഫൗണ്ടേഷന്‍ സി . ഈ . ഓ ഇന്‍ചാര്‍ജ് ജോര്‍ജ്ജ് .ഡി .ദാസ്, മണപ്പുറം ഫിനാന്‍സ് ചീഫ് പിആര്‍ഒ സനോജ് ഹെര്‍ബര്‍ട്ട്, വലപ്പാട് വ്യാപാരി വ്യവസായി പ്രസിഡണ്ട് ഷാജി ചാലിശ്ശേരി , അജിത് പ്രസാദ്, സുഭാഷ് രവി, ഫിഡല്‍ രാജ് എന്നിവര്‍ സംബന്ധിച്ചു. തൈകളുടെ പുനര്‍ സംരക്ഷണത്തിനായി തൈകള്‍ നട്ട് അവരവരുടെ പേരില്‍ സംരക്ഷണ കവചം വെയ്ക്കുകയും തുടര്‍ന്നുള്ള സംരക്ഷണം ഓരോരുത്തരെയും ഏല്‍പ്പിക്കുകയും ചെയ്തു.